മുഖ്യമന്ത്രി വി.ഡി. സതീശൻ ഷാർജ പുസ്തകോത്സവത്തിൽ അതിഥി

ഷാർജ: മുഖ്യമന്ത്രി വി.ഡി. സതീശൻ ഇത്തവണ ഷാർജ പുസ്തകോത്സവത്തിൽ അതിഥിയായി പങ്കെടുക്കും. എഴുത്തുകാരനും രാഷ്ട്രീയകാരനും എന്ന നിലയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക.
ഷാർജ സർക്കാരിന്റെ അതിഥിയായാണ് മുഖ്യമന്ത്രി എത്തുക. നവംബർ നാല് മുതൽ 15 വരെയാണ് ഷാർജ പുസ്തകോത്സവം നടക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന കൃത്യമായ തീയതിയും സമയയും ഷാർജ ബുക്ക് അതോറിറ്റി പിന്നീട് അറിയിക്കും.
Content Highlights: Kerala Chief Minister VD Satheesan will participate as an official guest in the upcoming Sharjah Book Fair scheduled from November 4 to 15.