കുടുംബസംഗമം ഒരുക്കി കൈരളി ഖോർഫക്കാൻ യൂണിറ്റ്

ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. കൈരളി കുടുംബാംഗങ്ങളും ബാലകൈരളി കൂട്ടുകാരും പങ്കെടുത്ത കായിക മത്സരങ്ങളും കലാപരിപാടികളും കുടുംബസംഗമത്തെ അവിസ്മരണീയമാക്കി. ലോക കേരളസഭാംഗം സന്തോഷ് ഓമല്ലൂർ, സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ് കെ.പി. സുകുമാരൻ, സെൻട്രൽ കമ്മറ്റി ട്രഷറർ ബൈജു രാഘവൻ, യൂണിറ്റ് സെക്രട്ടറി സുനിൽ ചെമ്പള്ളിൽ, പ്രസിഡന്റ് റാംസൺ രവീന്ദ്രൻ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് റാഷിദ് കല്ലുംപുറം, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ രഞ്ജിനി മനോജ്, അൻവർഷ എന്നിവർ കുടുംബ സംഗമത്തിൽ സന്നിഹിതരായിരുന്നു.
ഗായകരായ കൈരളി കലാകാരന്മാർ ഒരുക്കിയ 'ഞാനൊരു പാട്ടു പാടാം' എന്ന പരിപാടി കുടുംബസംഗമത്തെ സംഗീത സാന്ദ്രമാക്കി. രുചികരമായ ഭക്ഷണവിഭവങ്ങൾ ഒരുക്കിയാണ് സംഘാടകർ കുടുംബ സംഗമത്തിന് എത്തിയവരെ വരവേറ്റത്. യൂണിറ്റ് ഭാരവാഹികളായ സുനിൽ ചെമ്പള്ളിൽ, റാംസൺ രവീന്ദ്രൻ, നിസാം, വിശ്വനാഥൻ, ഗോപിക അജയ്, സോജ നിസാം, അജിതാ റാംസൺ, സാലി, ആതിര, ജനാർദ്ദനൻ, രഞ്ജിനി മനോജ്, ഹഫിസ് ബഷീർ എന്നിവർ കുടുംബസംഗമത്തിന് നേതൃത്വം നൽകി.
Content Highlights: Kairali Cultural Association Khor Fakkan Unit hosted a vibrant family gathering with sports, arts, and music