കടുത്തചൂട്: യു.എ.ഇ.യിൽ ജുമഅ നമസ്കാരം പത്തുമിനിറ്റിൽ അവസാനിപ്പിക്കണം

Representative Image| Photo: Mathrubhumi
Representative Image| Photo: Mathrubhumi

അബുദാബി: രാജ്യത്ത് വേനൽച്ചൂട് രൂക്ഷമായതോടെ ജുമഅ നമസ്കാരം പത്തുമിനിറ്റിൽ തീർക്കണമെന്ന് യു.എ.ഇ. ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്‌മെന്റ്‌സ് അധികൃതർ നിർദേശിച്ചു. രാജ്യത്തുടനീളമുള്ള പള്ളികളിൽ വെള്ളിയാഴ്ചമുതൽ ഒക്ടോബർ അവസാനംവരെ തീരുമാനം ബാധകമായിരിക്കും. സാധാരണ 20 മിനിറ്റെടുക്കുന്ന മതപ്രഭാഷണങ്ങൾ പത്തുമിനിറ്റായി ചുരുക്കാനും നിർദേശമുണ്ട്.

തിരക്കുകാരണം പള്ളികൾക്കുള്ളിൽ സ്ഥലമില്ലാതെവരുമ്പോൾ ഒട്ടുമിക്കയിടങ്ങളിലും വിശ്വാസികൾ പള്ളിയുടെ മുറ്റത്തും നടപ്പാതകളിലുമായാണ് വെള്ളിയാഴ്ചയിലെ ജുമഅ നമസ്കാരത്തിൽ പങ്കെടുക്കാറുള്ളത്. ചുട്ടുപൊള്ളുന്ന വെയിലിൽനിന്ന് വിശ്വാസികളെ സുരക്ഷിതരാക്കാനാണ് സമയനിബന്ധനവെച്ചത്.

Content Highlights: Heavy heat In UAE, Jumuah prayers should end in ten minutes