പൈലറ്റ് സ്മിത്ത് മച്ചാറിന്റെ ആരോഗ്യനില മെച്ചപ്പെട്ടു ;യു എ ഇയിലെ ഇന്ത്യൻ അംബാസഡർ

ദുബായ് : ടെൽ അവീവിലേക്ക് പോയ വിമാനത്തിൽ വെച്ചുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് യു എ ഇ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്ളൈ ദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി യു എ ഇയിലെ ഇന്ത്യൻ എംബസ്സി. മച്ചാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സ്മിത്തിനേയും കുടുംബത്തെയും ആശുപത്രിയിൽ സന്ദർശിച്ച ശേഷം യു എ ഇയിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ അറിയിച്ചു. യു എ ഇയിലെ ആശുപത്രിയിൽ നിന്നും സ്മിത്തിന് മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ദുബായിൽ നിന്ന് ഇസ്റാഈലിലേക്ക് പറക്കുന്നതിനിടെയാണ് ഫ്‌ളൈ ദുബായ് വിമാനത്തിലെ പൈലറ്റ് സ്മിത്ത് മച്ചാറിനെ സഹ പൈലറ്റ് കുത്തിപ്പരുക്കേൽപ്പിച്ചത്. സാരമായി പരുക്കേറ്റിട്ടും വിമാനം തിരിച്ചുവിട്ട് വൻ ദുരന്തം ഒഴിവാക്കാൻ അസാമാന്യ ധീരതയാണ് മിച്ചൽ കാണിച്ചത്. അദ്ദേഹത്തെ അഭിനന്ദിച്ചു കൊണ്ടുള്ള സന്ദേശങ്ങൾ ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും പ്രവഹിക്കുകയാണ്. ഇതിനു പിന്നാലെ ധീരതക്കുള്ള 'വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡ്' നൽകി ഗുജറാത്ത് സർക്കാർ മിച്ചലിനെ ആദരിക്കുകയും ചെയ്തു.