ദുബായ് വേള്‍ഡ് കപ്പ് ശനിയാഴ്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി മെയ്ദാന്‍ റേസ് കോഴ്‌സ്

ദുബായ് റേസിങ് ക്ലബ്ബില്‍ നടക്കുന്ന പരിശീലനം
ദുബായ് റേസിങ് ക്ലബ്ബില്‍ നടക്കുന്ന പരിശീലനം

ദുബായ്: ലോകത്തിലെ ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ള കുതിരയോട്ട മത്സരമായ ദുബായ് വേള്‍ഡ് കപ്പ് ശനിയാഴ്ച നടക്കും. ദുബായ് മെയ്ദാന്‍ റേസ് കോഴ്‌സിലാണ് വേള്‍ഡ് കപ്പിന്റെ 29-ാമത് പതിപ്പ് അരങ്ങേറുക. 12 മില്യന്‍ യുഎസ് ഡോളറാണ് സമ്മാനത്തുക. ദുബായിയില്‍ ഏറ്റവും മികച്ച രീതിയില്‍ നടത്തപ്പെടുന്ന കായികപരിപാടികളിലൊന്നാണിത്. ലോകമെമ്പാടുമുള്ള ഏറ്റവും മികച്ച കുതിരകള്‍, പരിശീലകര്‍, ജോക്കികള്‍, ഉടമകള്‍ എന്നിവരെല്ലാം മെയ്ദാന്‍ റേസ് കോഴ്‌സില്‍ ഒരുമിച്ചെത്തും. 

പ്രാദേശികവും വിദേശികളുമായ കുതിരകളെ പങ്കെടുപ്പിച്ചുകൊണ്ട് ഇത്തവണ രണ്ട് അധിക റേസിങ് പരിപാടികളുണ്ടാകും. വേള്‍ഡ് കപ്പിന് മുന്നോടിയായി പതിവായി നടത്തിവരാറുള്ള ദുബായ് റേസിങ് കാര്‍ണിവല്‍ കഴിഞ്ഞവര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലും ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലെ എല്ലാ വെള്ളിയാഴ്ചകളിലുമായി സംഘടിപ്പിച്ചിരുന്നു. 

ലോകമെമ്പാടുമുള്ള 170 രാജ്യങ്ങളില്‍ ഇത്തവണത്തെ വേള്‍ഡ് കപ്പ് സംപ്രേക്ഷണം ചെയ്യും. കഴിഞ്ഞവര്‍ഷം സൗദി അറേബ്യയുടെ ലോറല്‍ റിവര്‍ ആയിരുന്നു 12 മില്യണ്‍ ഡോളര്‍ നേടി ഒന്നാമനായത്. ഐറിഷുകാരന്‍ ടൈഗ് ഓഷെ ആയിരുന്നു ആറുവയസുകാരന്‍ ലോറല്‍ റിവറിന്റെ ജോക്കി. 1996-ല്‍ ആരംഭിച്ചതുമുതല്‍ ദുബായ് വേള്‍ഡ് കപ്പ് ലോകശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്. 1996-ല്‍ സിഗാര്‍ ആയിരുന്നു ലോകകപ്പിലെ ആദ്യവിജയി.

Content Highlights: The Dubai World Cup, the world`s richest horse race,