ദുബായിൽ സന്ദർശകവിസയിലെത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

#സ്വന്തം ലേഖിക
ഫവാസ്
ഫവാസ്

ദുബായ്: സന്ദർശകവിസയിൽ ദുബായിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശി ഫവാസ് ചമ്പാന്റകത്ത് (39) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാട്ടിലേക്കുപോകാനുള്ള ഒരുക്കത്തിനിടയിൽ ഞായറാഴ്ച രാത്രിയായിരുന്നു മരണം.

ഫുജൈറ വിമാനത്താവളത്തിൽനിന്നും കണ്ണൂരിലേക്ക് പോകാനായിരുന്നു പദ്ധതി. താമസസ്ഥലത്തെത്തിയവരാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മുൻപ് 14 വർഷം യു.എ.ഇ.യിലുണ്ടായിരുന്നു.

ഇബ്രാഹിമിന്റെയും സി.എച്ച്. സുബൈദയുടെയും മകനാണ്. ഭാര്യ: ഫാത്തിമത്തിൽ സാദിയ , ഒരു മകനുണ്ട്. സഹോദരങ്ങൾ: ഫൈസൽ, ഫായിസ്. കബറടക്കം നാട്ടിൽ.