ദുബായ് പോലീസില്‍ ആദ്യ വനിതാ ബ്രിഗേഡിയര്‍

കേണല്‍ സമീറ അബ്ദുല്ല അല്‍ അലി
കേണല്‍ സമീറ അബ്ദുല്ല അല്‍ അലി

ദുബായ്: 69 വര്‍ഷത്തിനിടെ ദുബായ് പോലീസില്‍ ആദ്യമായൊരു വനിതാ ബ്രിഗേഡിയര്‍ നിയമിതയായി. കേണല്‍ സമീറ അബ്ദുല്ല അല്‍ അലി ആണ് സ്ഥാനക്കയറ്റത്തിലൂടെ ബ്രിഗേഡിയറായത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം.

31 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള കേണല്‍ സമീറ അബ്ദുല്ല അല്‍ അലി നിലവില്‍ ദുബായ് പോലീസിന്റെ കീഴിലുള്ള ഇന്‍ഷുറന്‍സ് വകുപ്പ് മേധാവിയാണ്.

രാജ്യം സ്ത്രീകള്‍ക്കുനല്‍കുന്ന വലിയപരിഗണനയാണിതെന്നും ഈ ബഹുമതി അഭിമാന മുഹൂര്‍ത്തമാണെന്നും കേണല്‍ സമീറ അബ്ദുല്ല അല്‍ അലി പറഞ്ഞു.

1991-ല്‍ യുഎഇ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇന്‍ഷുറന്‍സില്‍ ബിരുദംനേടിയശേഷം 1994-ലാണ് അവര്‍ ദുബായ് പോലീസില്‍ ചേര്‍ന്നത്.

Content Highlights: Dubai Police`s First Female Brigadier General