മധുരം ‘30 ഇയേഴ്സ് ഓഫ് മ്യൂസിക്കൽ ഗ്ലോറി’ ഡിസംബർ 19 ന്

ദുബായ്: ഗായകൻ മധു ബാലകൃഷ്ണന്റെ മൂന്ന് പതിറ്റാണ്ട് നീളുന്ന സംഗീതയാത്ര ആഘോഷിക്കുന്ന ''മധുരം - 30 ഇയേഴ്സ് ഓഫ് മ്യൂസിക്കൽ ഗ്ലോറി എന്ന സംഗീതപരിപാടി ഡിസംബർ 19 ന് ദുബായ് ഊദ് മേത്തയിലെ ശൈഖ് റാഷിദ് ഓഡിറ്റോറിയത്തിൽ അരങ്ങേറും. ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയരായ ശ്രീനാഥ്, അനുശ്രീ, ദിഷ, അനാമിക, ആവിർഭവ് തുടങ്ങി അഞ്ച് യുവഗായകരും പങ്കെടുക്കും. ത്രി എ ഗ്ലോബൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഇവന്റ്സ് ആൻഡ് എന്റർടെയ്ൻമെന്റ് വിഭാഗമായ ത്രി എ ഗ്ലോബൽ ഇവന്റ്സാണ് പരിപാടി സംഘടിപ്പിക്കുന്നത്. മധു ബാലകൃഷ്ണന്റെ സംഗീതജീവിതത്തെ ആദരിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. രാത്രി ഏഴ് മുതലാണ് പരിപാടി. ഫോൺ- 052 915 1312