ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം സംസ്‌കരിച്ചു

വിപഞ്ചികയും കുഞ്ഞും
വിപഞ്ചികയും കുഞ്ഞും

ദുബായ്: ഷാര്‍ജയില്‍ മരിച്ച കൊല്ലം സ്വദേശി ഒന്നര വയസ്സുകാരി വൈഭവിയുടെ മൃതദേഹം സംസ്‌കരിച്ചു. ദുബായ് ന്യൂ സോനപുരിയിലായിരുന്നു സംസ്‌കാരം. 

കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന്‍ (33), മകള്‍ വൈഭവി നിധീഷ് (ഒന്നര) എന്നിവരെയാണ് അല്‍ നഹ്ദയിലെ താമസസ്ഥലത്ത് ഈ മാസം എട്ടിന് മരിച്ചനിലയില്‍ കണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ജീവനൊടുക്കി എന്നാണ് നിഗമനം. വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുവരും. വൈഭവിയുടെ മൃതദേഹം യുഎഇയില്‍ തന്നെ സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷ് അടക്കമുള്ള ബന്ധുക്കള്‍ വൈഭവിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. വിപഞ്ചികയുടെ അമ്മയും സഹോദരനും സംസ്‌കാര ചടങ്ങിനെത്തിയിരുന്നു. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് വിപഞ്ചിക മകളെ കൊന്ന് ആമത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

Content Highlights: body of Vaibhavi, who was allegedly killed by her mother in Sharjah, was cremated in Dubai