ക്ലബ്ബ് എഫ്.എം കാര്‍ണിവല്‍ വേദിയില്‍ ഇന്ന് ഹരിശങ്കറും സുധീര്‍ പറവൂരും

സുധീഷ് പറവൂര്‍, ഹരിശങ്കര്‍
സുധീഷ് പറവൂര്‍, ഹരിശങ്കര്‍

ദുബായ്: ക്ലബ്ബ് എഫ്.എം 99.6 കാര്‍ണിവല്‍ വേദിയായ ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടില്‍ ഇന്ന് മെലഡിയുടെ കുളിര്‍മഴ പെയ്യിക്കാന്‍ കെ.എസ് ഹരിശങ്കറെത്തും. ഒപ്പം സദസ്സിനെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും സുധീര്‍ പറവൂരുമെത്തും. 

പാടിയതെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ച ഗായകനാണ് കെ.എസ് ഹരിശങ്കര്‍. ജീവന്‍ തുടിക്കുന്ന ജീവാംശമായെന്ന ഗാനവും ഏതൊരു മനസ്സിലും പ്രണയത്തിന്റെ പവിഴ മഴ പെയ്യിക്കുന്ന പാട്ടുകളുമെല്ലാം ഹരിശങ്കറിന്റെ ശബ്ദത്തില്‍ ആസ്വദകരുടെ ഹൃദയം കീഴടക്കിയവയാണ്. 

ചലച്ചിത്രതാരം കൂടിയാണ് സുധീര്‍ പറവൂര്‍. കക്ഷി അമ്മിണിപ്പിള്ള, മാര്‍ഗംകളി, കനകം കാമിനി കലഹം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ജനഹൃദയങ്ങള്‍ കീഴടക്കിയ താരം കൂടിയാണ് സുധീര്‍. 

ക്ലബ്ബ് എഫ്.എം കാര്‍ണിവല്‍ ആദ്യദിനം ആവേശത്തിലാക്കിയ ഗായിക ഗൗരി ലക്ഷ്മിയുടെ നേതൃത്വത്തിലുള്ള ബാന്‍ഡിന്റെ ഗാനമേള

കാര്‍ണിവല്‍ ഇന്ന് സമാപിക്കും. ജോയ് ആലുക്കാസ്, ലൂയിസ് ഫിലിപ്പ്, ഈസ്റ്റേണ്‍, കോറല്‍ പെര്‍ഫ്യൂം, തോഷിബാ, ബ്യൂറര്‍, നെല്ലറ, ഇന്‍ഡെക്‌സ് എക്‌സ്‌ചേഞ്ച്, കോസ്‌മോ ട്രാവല്‍, നിക്കോണ്‍ മിഡിലീസ്റ്റ്, ആദാമിന്റെ ചായക്കട, ബെല്ലോ കാര്‍ റെന്റല്‍ എന്നിവരാണ് മുഖ്യ സ്‌പോണ്‍സര്‍മാര്‍. അക്കാഫ് അസോസിയേഷന്റെ പിന്തുണയോടെയാണ് പരിപാടി.

Content Highlights: club fm carnival