ക്ലബ്‌ എഫ്.എം 99.6 മെഗാ കാർണിവൽ സ്പോൺസർമാരെ ആദരിച്ചു

കാർണിവൽ സ്പോൺസർമാരെ ആദരിക്കുന്ന ചടങ്ങിൽ ഡി.ടി.സി.എം. എക്സിക്യൂട്ടിവ് ഡയറക്ടർ ഇബ്രാഹിം യാഖൂത്ത്, മാതൃഭൂമി ജി.സി.സി. ജനറൽ മാനേജർ പി.എസ് ശ്രീകുമാർ എന്നിവർ
കാർണിവൽ സ്പോൺസർമാരെ ആദരിക്കുന്ന ചടങ്ങിൽ ഡി.ടി.സി.എം. എക്സിക്യൂട്ടിവ് ഡയറക്ടർ ഇബ്രാഹിം യാഖൂത്ത്, മാതൃഭൂമി ജി.സി.സി. ജനറൽ മാനേജർ പി.എസ് ശ്രീകുമാർ എന്നിവർ

ദുബായ്: മാതൃഭൂമി ക്ലബ് എഫ്.എം. 99.6 മെഗാ കാർണിവൽ വൻവിജയമാക്കാൻ സഹകരിച്ച സ്പോൺസർമാരെ ആദരിച്ചു. ഡി.ടി.സി.എം. എക്സിക്യൂട്ടിവ് ഡയറക്ടർ ഇബ്രാഹിം യാഖൂത്ത് സ്പോൺസർമാർക്ക് ഫലകങ്ങൾ നൽകി ആദരിച്ചു. മാതൃഭൂമി ജി.സി.സി. ജനറൽ മാനേജർ പി.എസ് ശ്രീകുമാർ ചടങ്ങിൽ സന്നിഹിതനായി. 

ജോയ് ആലുക്കാസ് മാർക്കറ്റിങ് മാനേജർ (ഇന്റർ നാഷണൽ ഓപ്പറേഷൻസ്) ദിലീപ് പി നായർ, ഈസ്റ്റേൺ മാർക്കറ്റിങ് മാനേജർ ചെസ്‌ന അന്ന ജോൺ, കോറൽ പെർഫ്യൂം ഇൻഡസ്ട്രി എൽ.എൽ.സി. എം.ഡി. ഷിബി തമ്പി, തോഷിബ ഗൾഫ് വൈസ് പ്രസിഡന്റ് സന്തോഷ് വർഗീസ്, ബ്യുറർ ഓപ്പറേഷൻ മാനേജർ ചിക്കു സലിൽ, ആർ.എഫ്. കോമ്പൈൻ ഹെഡ് ഓഫ് സെയിൽസ് അനീസ് അബ്ദുല്ല, ഇൻഡക്‌സ് എക്സ്ചേഞ്ച് റിലേഷൻഷിപ്പ് ഓഫീസർ ലോറൻസ് ബ്ലാങ്കോ, നിക്കോൺ മിഡിലീസ്റ്റ് ജനറൽ മാനേജർ താരീഖ് അബ്ദുൽ റഹ്മാനുവേണ്ടി പ്രതിനിധി പ്യുമി, അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി ജോസഫ്, കോസ്മോ ട്രാവൽ ക്ലസ്റ്റർ മാനേജർ അബ്ദുൽ ലത്തീഫ്, എ.സി.കെ.ഡി. ഗ്രൂപ്പ് ഓഫ് റെസ്റ്ററന്റ്സ് ഓപ്പറേഷൻ മാനേജർ പ്രിയ, ടി.എം.ജി. ഗ്രൂപ്പ് ഓഫ് കമ്പനീസ് സി.എം.ഡി. തമീം അബൂബക്കർ, ഹുസ്സൈൻ അൽ ഷംസി ചാർട്ടേർഡ് അക്കൗണ്ട്സ് മാനേജർ ജെയ്‌സൺ മണ്ഡപത്തിൽ, ഖലീഫ അൽ മഫ് റ്റൂൾ അഡ്വക്കറ്റ് ആൻഡ് ലീഗൽ കൺസൾട്ടന്റസ് സീനിയർ ലീഗൽ അഡ്വൈസർ അഡ്വ.അജി കുര്യാക്കോസ്, അൽ വാഫ ഗ്രൂപ്പ് സി.ഇ.ഒ. ആൻഡ് ഫൗണ്ടർ മുനീർ അൽ വാഫ, എഡ്വേഡ്‌ജ്‌ കണക്ട് ഗ്ലോബൽ അഡ്വർടൈസിങ് മാനേജ്‌മെന്റ് എൽ.എൽ.സി.എം.ഡി. ഏകനാഥ്‌ ഗോവിന്ദ് ടെർസ്, അൽ ഷോല ട്രാൻസ്‌പോർട്ട് കമ്പനി എൽ.എൽ.സി. മാനേജർ വിനയകുമാർ വി നായർ, ബെല്ലോ ബസ് റെന്റൽ എൽ.എൽ.സി. എം.ഡി. മുഹമ്മദ് ബഷീർ എന്നിവർ ഫലകം ഏറ്റുവാങ്ങി.

Content Highlights: club fm 99.6 mega carnival