പത്തനംതിട്ട സ്വദേശിയായ യുവാവ് അൽ ഐനിൽ വാഹനാപകടത്തിൽ മരിച്ചു

അൽ ഐൻ: പത്തനംതിട്ട കല്ലൂപ്പാറ സ്വദേശി പുതുശേരി ആലുങ്കൽ (കാളേച്ചിൽ) മനു ഡി.മാത്യു (36) അൽ ഐനിൽ വാഹനാപകടത്തിൽ മരിച്ചു. ഇദ്ദേഹം സഞ്ചരിച്ച കാർ കഴിഞ്ഞ ദിവസം രാത്രി10ന് നിയന്ത്രണം വിട്ടായിരുന്നു അപകടം. അൽ ഐനിൽ ലിഫ്റ്റ് ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: മല്ലപ്പള്ളി പരിയാരം താന്നിമൂട്ടിൽ ക്രിസ്റ്റിമോൾ ജോണി. മക്കൾ: ബേർണിസ് മനു, ബെനീറ്റ മനു.
Content Highlights: Manu D. Mathew (36) from Kalluppara, Pathanamthitta, died in a car accident in Al Ain, UAE