നിയന്ത്രിതമേഖലകളിൽ വിമാനങ്ങൾ പറത്തിയിട്ടില്ല, വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത് -എയർഇന്ത്യ എക്‌സ്പ്രസ്

#സ്വന്തം ലേഖിക
പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന മേഖലകളിലൂടെ വിമാനങ്ങൾ പറത്തിയെന്ന വാർത്തകൾ എയർഇന്ത്യ എക്സ്പ്രസ് തള്ളി. സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഇത്തരം വാർത്തകൾ വ്യാജമാണെന്നും എയർഇന്ത്യ എക്‌സ്പ്രസ് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.

അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് എയർഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നത്. നിരോധിക്കപ്പെട്ട ആകാശപാതകളിലൂടെ വിമാനങ്ങൾ സഞ്ചരിച്ചിട്ടില്ല. തെറ്റായ പ്രചാരണങ്ങൾ യാത്രക്കാരിൽ ആശങ്കയുണ്ടാക്കും. തത്സമയ വിവരങ്ങളും അന്താരാഷ്ട്ര ഏവിയേഷൻ ഏജൻസികളുടെ നിർദേശങ്ങളും പാലിച്ചാണ് ഓരോ സർവീസും പ്ലാൻ ചെയ്യുന്നതെന്നും അധികൃതർ വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് യാത്രക്കാർക്ക് എയർഇന്ത്യ എക്സ്പ്രസ് ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്രെബ്രുവരി 28-നോ അതിന് മുൻപോ ബുക്ക് ചെയ്ത, മാർച്ച് 10 വരെയുള്ള യാത്രക്കാർക്ക് (മിഡിൽ ഈസ്റ്റ്, യു.കെ, യൂറോപ്പ് സെക്ടറുകൾ) സൗജന്യമായി തിയതി മാറ്റാനോ ടിക്കറ്റ് തുക പൂർണമായും തിരികെ വാങ്ങാനോ സാധിക്കും. യു.എ.ഇ.ഉൾപ്പെടെയുള്ള ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരികെ എത്തിക്കാൻ ദുബായ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് എയർഇന്ത്യ പ്രത്യേക സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കമ്പനി അറിയിച്ചു.

Content Highlights: Air India Express denies social media rumors of flying through restricted airspace in the Middle East., The airline confirms strict adherence to all international safety standards and aviation agency directives., Passengers with bookings on or before Feb 28 for travel until March 10 are offered free date changes or full refunds., Special services are operating from Dubai and Jeddah to repatriate stranded passengers.