ഭക്ഷ്യ കിറ്റ് വിതരണോദ്ഘാടനം

റിയാദ്: കേളി കലാ സാംസ്കാരിക വേദി ഹൃദയപൂര്വ്വം പൊതിച്ചോര് പദ്ധതിയുടെ ഭാഗമായി വര്ഗീസ് വൈദ്യര് മെമ്മോറിയല് പെയിന് ആന്ഡ് പാലിയേറ്റീവ് തരിയോട് യൂണിറ്റ് മുഖേന കിടപ്പ് രോഗികള്ക്കു നല്കുന്ന ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം 2024 ഡിസംബര് 15-ന് രണ്ടുമണിക്ക് കാവുംമന്ദം പാലിയേറ്റീവ് ഓഫീസില് വച്ച് സി.പി.എം. വയനാട് ജില്ലാ കമ്മിറ്റി അംഗം ജോബിസണ് ജെയിംസ് നിര്വഹിച്ചു. വൈത്തിരി ഏരിയ കമ്മിറ്റിയംഗം അനീഷ് കുമാര് അധ്യക്ഷത വഹിച്ച യോഗത്തില് പാര്ട്ടി ലോക്കല് സെക്രട്ടറി വിനോദ് മാസ്റ്റര്, കെ.ടി. ജോസഫ്, കേളി കലാ- സാംസ്കരിക വേദി മുന് അംഗങ്ങളായ പൗലോസ്, അഷ്റഫ് തരിയോട്, ലോക്കല് കമ്മിറ്റിയംഗം റോബര്ട്ട് ടി.ജെ, ജെസി തോമസ് സി.ഡി.എസ്. വൈസ് ചെയര്പേഴ്സണ് എന്നിവര് ആശംസകള് അര്പ്പിച്ചു സംസാരിച്ചു. അനില്കുമാര്, ഷിബു കെ.ടി, ശിവാനന്ദന് ഡയാന, ഗ്രീഷ്മ ശ്രീജിത്ത് തുടങ്ങിയവര് വൊളന്റിയര് സേവനം നടത്തി. വര്ഗീസ് വൈദ്യര് പാലിയേറ്റീവ് തരിയോട് കമ്മിറ്റി ചെയര്മാന് ജെയിസണ് ജയിംസ് സ്വാഗതം പറഞ്ഞ യോഗത്തിന് കണ്വീനര് പി.കെ. മുസ്തഫ നന്ദി രേഖപ്പെടുത്തി.
Content Highlights: Food Kit Distribution for Palliative Patients