വി.കെ. സാജന് കേളി യാത്രയയപ്പ് നൽകി

റിയാദ്: കേളി കലാസാംസ്‌കാരിക വേദി അസീസിയ ഏരിയ സിമന്റ് യൂണിറ്റ് ട്രഷറർ വി.കെ. സാജന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 35 വർഷമായി റിയാദിലെ സ്വകാര്യ കമ്പനിയിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്തു വരികയായിരുന്ന സാജൻ കൊല്ലം കുണ്ടറ സ്വദേശിയാണ്.
അസീസിയ ഗ്രേറ്റ് ഇന്റർനാഷണൽ സ്‌കൂളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് പീറ്റർ അധ്യക്ഷത വഹിച്ചു. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ഗീവർഗീസ് ഇടിച്ചാണ്ടി, സുരേഷ് കണ്ണപുരം, അസീസിയ ഏരിയ രക്ഷാധികാരി സമിതി കൺവീനർ അജിത്ത് പ്രസാദ്, ഏരിയ സെക്രട്ടറി സുധീർ പോരേടം, ഏരിയ പ്രസിഡന്റ് അലി പട്ടാമ്പി, ഏരിയാ ട്രഷറർ ലജീഷ് നരിക്കോട്, ഏരിയ ജോയിന്റ് സെക്രട്ടറി സുഭാഷ്, ഏരിയ കമ്മിറ്റി അംഗം ഷാജി മൊയ്തീൻ, യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഷബീർ അലി, യൂണിറ്റ് വൈസ് പ്രസിഡന്റ് ബോസ് കെ. രാജൻ, യൂണിറ്റ് അംഗം കുഞ്ഞുമുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു.
യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ഷംസുദീൻ സാജന് കൈമാറി. യൂണിറ്റ് സെക്രട്ടറി സ്വാഗതവും യാത്ര പോകുന്ന വി.കെ. സാജൻ നന്ദിയും പറഞ്ഞു.
Content Highlights: Keli Art and Cultural Academy's Azizia Area Cement Unit organized a farewell function for treasurer V.K. Sajan.