ഒട്ടകത്തെ വാഹനം ഇടിച്ച് പരിക്കേറ്റ മൂന്നുപേർ ആശുപത്രിയിൽ

#ജാഫറലി പാലക്കോട്
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

റിയാദ്: റിയാദ് മേഖലയിലെ റോഡിൽ വഴിതെറ്റിയ ഒട്ടകങ്ങളിൽ കാർ ഇടിച്ചതിനെ തുടർന്ന് പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മൂന്നുപേരും സഹോദരങ്ങളാണ്. ഈ മാസം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സമാനമായ രണ്ടാമത്തെ അപകടമാണിത്.

സെനം  അൽ റുഐദ റോഡിൽ രാത്രിയിലായിരുന്നു അപകടം. ഡ്രൈവറും രണ്ട് സഹോദരിമാരും കാറിൽ സഞ്ചരിക്കവേ മൂന്ന് ഒട്ടകങ്ങൾ പെട്ടെന്ന് കാറിന് മുന്നിൽ പ്രത്യക്ഷപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഓടിക്കൊണ്ടിരുന്ന വാഹനം നിർത്താൻ കഴിയാതെ ഒട്ടകത്തിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പൊട്ടലുണ്ടായതിനെ തുടർന്ന് ഡ്രൈവറായ യുവാവിനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.

Content Highlights: Vehicle hit camel, 3 injured in Saudi Arabia