ഹജ്ജ് തീർഥാടനത്തിനെത്തിയ തിരുവനന്തപുരം സ്വദേശി മദീനയിൽ നിര്യാതനായി

മദീന: ഹജ്ജ് കർമ നിർവ്വഹിക്കാനായി സൗദിയിലെത്തിയ മലയാളി തീർഥാടകൻ മദീനയിൽ നിര്യാതനായി. തിരുവനന്തപുരം അണ്ടൂർക്കോണം അഴൂർ ചെമ്പുമൂല എം.ആർ.എസ് മൻസിലിൽ മുഹമ്മദ് ബക്കർ മുഹമ്മദ് സലീം (68) ആണ് മരിച്ചത്. സ്വകാര്യ സംഘത്തിലായിരുന്നു ഹജ്ജിനെത്തിയത്. മദീന സന്ദർശനത്തിനിടെ രോഗബാധിതനായാണ് മരിച്ചത്.
മദീന അൽ സലാം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് മരണം. പിതാവ്: മുഹമ്മദ് ബേക്കർ, മാതാവ്: ആയിഷ ബീഗം. ഭാര്യ: സീനത്ത് ബീവി.
മദീന ജന്നത്തുൽ ബഖീഅ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കുന്നതിനുള്ള നിയമനടപടികൾക്ക് മദീന കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്.