സൗദിയിൽ റംസാൻ മാസപ്പിറവി കണ്ടു, ബുധനാഴ്ച വ്രതാരംഭം

#ജാഫറലി പാലക്കോട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജിദ്ദ: സൗദിയുടെ നിരവധി നിരീക്ഷണാലയങ്ങളിൽ റംസാൻ ചന്ദ്രക്കല ദർശനം സ്ഥിരീകരിച്ചതായി സൗദി റോയൽ കോടതി പ്രഖ്യാപിച്ചു. റംസാൻ മാസപ്പിറ ദർശനം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച റംസാനിലെ ആദ്യദിവസമായിരിക്കുമെന്നു സൗദി സുപ്രീംകോടതി അറിയിച്ചു.

ചൊവ്വാഴ്ച, സൗദിയിൽ ഉടനീളമുള്ള വിവിധ നിരീക്ഷണാലയങ്ങളിൽ മാസപ്പിറ ദർശന സമിതികൾ നിലയുറപ്പിച്ചിരുന്നു. കൃത്യമായ നിരീക്ഷണവും കാഴ്ച സ്ഥിരീകരണവും ഉറപ്പാക്കുന്നതിന് സ്ഥാപിത നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ജ്യോതിശാസ്ത്രജ്ഞർ, ജഡ്ജിമാർ, മറ്റ് നിരീക്ഷകർ എന്നിവർ ഉൾപ്പെടുന്നതാണ് നിരീക്ഷണ കമ്മിറ്റികൾ.

Content Highlights: Saudi Arabia Confirms Ramadan Crescent: Fasting Begins Wednesday