അബ്ദുൽ ഗഫൂർ വണ്ടൂരിന് അജ്‌വ ജിദ്ദ യാത്രയയപ്പ് നൽകി

ജിദ്ദ: 32 വർഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന അൽ-അൻവാർ ജസ്റ്റിസ് വെൽഫെയർ അസോസിയേഷൻ (അജ്‌വ) ജിദ്ദ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തകനുമായ അബ്ദുൽ ഗഫൂർ വണ്ടൂരിന് അജ്‌വ ജിദ്ദ കമ്മിറ്റി പ്രവർത്തകർ യാത്രയയപ്പ് നൽകി.
കഴിഞ്ഞ ആറു വർഷത്തോളമായി ജിദ്ദ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം മാസാന്ത സംഗമങ്ങളിലും സംഘടനയുടെ മറ്റു പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ സേവനങ്ങളും സംഘടനാ പ്രവർത്തനങ്ങളിലെ പങ്കാളിത്തവും യാത്രയയപ്പ് ചടങ്ങിൽ അനുസ്മരിച്ചു. അജ്‌വ ജിദ്ദ കമ്മിറ്റി സെക്രട്ടറി നൗഷാദ് ഓച്ചിറ സംഘടനയുടെ മൊമെന്റോ നൽകി അബ്ദുൽ ഗഫൂർ വണ്ടൂരിനെ ആദരിച്ചു.
തന്റെ പ്രവാസജീവിതത്തിൽ അജ്‌വ എന്ന കൂട്ടായ്മ നൽകിയ പിന്തുണയും അംഗീകാരവും അതിലൂടെ ലഭിച്ച സൗഹൃദബന്ധങ്ങളും ആത്മീയ അനുഭൂതിയും ഒരിക്കലും മറക്കാനാവാത്തതാണെന്ന് അബ്ദുൽ ഗഫൂർ വണ്ടൂർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിൽ വിശിഷ്ടാതിഥികളായി കൊല്ലം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമീർ അമാനി ബാഖവി, സയ്യിദ് സിഗ്ബത്തുള്ളാഹ് തങ്ങൾ ലക്ഷദ്വീപ്, അജ്‌വ ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡന്റ് നസീറുദ്ദീൻ ഫൈസി പൂഴനാട്, ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അനീസ് കൊടുങ്ങല്ലൂർ, ജിദ്ദ കമ്മിറ്റി രക്ഷാധികാരി സെയ്ദ് മുഹമ്മദ് കാശിഫി, ഉപദേശക സമിതി അംഗം ശറഫുദ്ദീൻ ബാഖവി ചുങ്കപ്പാറ, വൈസ് പ്രസിഡന്റുമാരായ നിസാർ കാഞ്ഞിപ്പുഴ, മസ്ഊദ് മൗലവി, ജോയിന്റ് സെക്രട്ടറിമാരായ ഇർഷാദ് ആറാട്ടുപുഴ, അബ്ദുൽ ഖാദർ തിരുനാവായ, അബ്ദുൽ ലത്ത്വീഫ് കറ്റാനം എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
Content Highlights: saudi news