സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ പ്രചാരണത്തിന് തുടക്കമായി

സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി റാക്ക ഏരിയാ തല പ്രചരണോദ്ഘാടനം
സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി റാക്ക ഏരിയാ തല പ്രചരണോദ്ഘാടനം

അല്‍കോബാര്‍: സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി നടത്തി വരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ 2026 വര്‍ഷത്തേക്കുള്ള പ്രചാരണത്തിന് അല്‍കോ ബാര്‍ റാക്ക ഏരിയയില്‍ തുടക്കമായി.

പ്രസിഡന്റ് ഷാനി പയ്യോളിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ്

അല്‍കോബാര്‍ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഇക്ബാല്‍ ആനമങ്ങാട് ഉദ്ഘാടനം ചെയ്തു.

കിഴക്കന്‍ പ്രവിശ്യാ കെഎംസിസി ജനറല്‍ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല മുഖ്യ പ്രഭാഷണം നടത്തി.

സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫര്‍ വിംഗ് ചെയര്‍മാന്‍ ഹുസൈന്‍ നിലമ്പുര്‍, ആബിദ് പാറക്കല്‍,അനസ് പകര. ആഷിഖ് മണ്ണാര്‍ക്കാട്. ജമാല്‍ ദേവര്‍കോവില്‍. നവാസ് ബാലുശ്ശേരി. ഷാഫി മാസ്റ്റര്‍. ലത്തീഫ് ഫറോക്ക്. തൗഫീഖ് താനാളൂര്‍ , അബ്ദു റഊഫ്,താജുദ്ദീന്‍ റാഖ ഏരിയാ സുരക്ഷാ പദ്ധതി കോര്‍ഡിനേറ്റര്‍. സഹല്‍ മോന്‍ പകര എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കലാം പന്നിയങ്കര സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ റഷീദ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.

Content Highlights: saudi-kmcc-social-security-al-khobar-2026