സൗദി കിരീടാവകാശി മദീനയിലെ പ്രവാചക പള്ളി സന്ദർശിച്ചു

#ജാഫറലി പാലക്കോട്
സൗദി കിരീടാവകാശി മദീനയിലെ പ്രവാചക പള്ളി സന്ദര്‍ശിച്ചപ്പോൾ
സൗദി കിരീടാവകാശി മദീനയിലെ പ്രവാചക പള്ളി സന്ദര്‍ശിച്ചപ്പോൾ

മദീന: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ വെള്ളിയാഴ്ച പ്രവാചക പള്ളി സന്ദർശിച്ചു. റൗദ ഷെരീഫയിൽ പ്രാർഥന നടത്തുകയും പ്രവാചകൻ മുഹമ്മദ് നബിയെയും അനുചരന്മാരെയും അഭിവാദ്യം ചെയ്യുകയും ചെയ്തു.

പള്ളിയിൽ എത്തിയ കിരീടാവകാശിയെ മക്കയിലെ വിശുദ്ധ ഹറമിന്റെയും മദീനയിലെ പ്രവാചക പള്ളിയുടെയും മതകാര്യ പ്രസിഡന്റ് ഷെയ്ഖ് ഡോ. അബ്ദുൾറഹ്‌മാൻ അൽ- സുദൈസ്, ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ- റബിയ, പ്രവാചക പള്ളിയിലെ ഇമാമുകൾ എന്നിവർ സ്വീകരിച്ചു.

കിരീടാവകാശിക്കൊപ്പം മദീന മേഖല അമീർ പ്രിൻസ് സൽമാൻ ബിൻ സുൽത്താൻ, സംസ്ഥാന മന്ത്രിയും മന്ത്രിസഭാ കൗൺസിൽ അംഗവുമായ പ്രിൻസ് തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ്, റിയാദ് മേഖല ഡെപ്യൂട്ടി അമീർ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ, മദീന മേഖല ഡെപ്യൂട്ടി അമീർ പ്രിൻസ് സൗദ് ബിൻ നഹർ, സൗദ് ബിൻ സൽമാൻ രാജകുമാരൻ, സാംസ്‌കാരിക മന്ത്രി പ്രിൻസ് ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ, സഹമന്ത്രിയും മന്ത്രിസഭ കൗൺസിൽ അംഗവുമായ ഷെയ്ഖ് സാലിഹ് അൽ- ഷെയ്ഖ്, മുതിർന്ന പണ്ഡിതരുടെ കൗൺസിൽ അംഗവും റോയൽ കോർട്ട് ഉപദേഷ്ടാവുമായ ഷെയ്ഖ് ഡോ. സാദ് അൽ- ഷത്രി മറ്റ് നിരവധി മന്ത്രിമാർ എന്നിവരും ഉണ്ടായിരുന്നു.

Content Highlights: Saudi Crown Prince Mohammed bin Salman visited the Prophet`s Mosque in Medina, praying at Rawdah Shareefah and paying respects