പറക്കുന്ന ഇലക്ട്രിക് കപ്പലുകള്‍ സ്വന്തമാക്കാന്‍ സൗദി അറേബ്യയുടെ നിയോം

ജിദ്ദ: വടക്കുപടിഞ്ഞാറന്‍ സൗദി അറേബ്യയിലെ സുസ്ഥിര നഗരവികസന പദ്ധതിയായ നിയോമിലെ ജല ശൃംഖലയില്‍ സേവനമനുഷ്ഠിക്കാന്‍ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ കപ്പലായ കാന്‍ഡല പി-12 (ഇമിറലഹമ ജ12) ഒരുങ്ങുന്നു.
എട്ട് ഇലക്ട്രിക് ഷട്ടില്‍ കപ്പലുകള്‍ക്ക് നിയോം ഓര്‍ഡര്‍ നല്‍കിയിരിക്കയാണ്. ഇത് കാന്‍ഡേലയുടെ എക്കാലത്തെയും വലിയ ഓര്‍ഡര്‍റായി അടയാളപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്ത കാന്‍ഡല പി12, 2024 അവസാനത്തോടെ സ്റ്റോക്ക്‌ഹോമില്‍ പൊതുഗതാഗതത്തില്‍ അരങ്ങേറ്റം കുറിക്കും.
സൗദി അറേബ്യയുടെ നിയോം, 500 ബില്യണ്‍ ഡോളര്‍ ചെലവിട്ടുള്ള ടൂറിസം വികസനത്തിന്റെ ഭാഗമായാണ് നിയോമില്‍ ജല ശൃംഖല സേവനങ്ങള്‍ നല്‍കുന്നതിന് ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ കപ്പലായ കാന്‍ഡല പി -12 ഉപയോഗിക്കാന്‍ ഒരുങ്ങുന്നത്. എട്ട് ഫോയിലിംഗ്, ഇലക്ട്രിക് ഷട്ടില്‍ കപ്പലുകള്‍ നിയോം സ്വന്തമാക്കിയിട്ടുണ്ട്.
'പരമ്പരാഗത ജലയാത്രയെ അപേക്ഷിച്ച് കാര്യമായ പുരോഗതിയുള്ള സീറോ-എമിഷന്‍ ജലഗതാഗത സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് പി-12 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്' എന്നാണ് കാന്‍ഡലയുടെ സിഇഒയും സ്ഥാപകനുമായ ഗുസ്താവ് ഹാസെല്‍സ്‌കോഗ് പറയുന്നത്. ലെഗസി സിസ്റ്റങ്ങളില്‍ ഉപയോഗിക്കുന്ന വലുതും വേഗത കുറഞ്ഞതും ഊര്‍ജ്ജം കുറഞ്ഞതുമായ പരമ്പരാഗത കടത്തുവള്ളങ്ങളില്‍ നിന്ന് വ്യത്യസ്തമായി, കാന്‍ഡല പി12 ചെറുതും വേഗമേറിയതുമായ ഒരു യൂണിറ്റാണ്. ഇത് യാത്രക്കാരെ കൂടുതല്‍ ദൂരത്തേക്ക് കൂടുതല്‍ തവണ പോകാന്‍ പ്രാപ്തരാക്കുന്നു.
ഹൈഡ്രോഫോയില്‍സ് എന്ന് വിളിക്കപ്പെടുന്ന കമ്പ്യൂട്ടര്‍ ഗൈഡഡ് അണ്ടര്‍വാട്ടര്‍ ചിറകുകളില്‍ തിരമാലകള്‍ക്ക് മുകളിലൂടെ പറക്കുമ്പോള്‍ പി12 പരമ്പരാഗത കപ്പലുകളേക്കാള്‍ 80% കുറവ് ഊര്‍ജ്ജം മാത്രമാണ് ഉപയോഗിക്കുന്നത്. കാന്‍ഡല പി12 ഇന്നുവരെയുള്ള ഏറ്റവും വേഗതയേറിയതും ദൈര്‍ഘ്യമേറിയതുമായ ഇലക്ട്രിക് പാസഞ്ചറാണ്.
Content Highlights: Saudi Arabia's Neom to own flying electric ships