കളമശ്ശേരി ശിഹാബ് തങ്ങൾ ഡയാലിസ് സെൻ്ററിന് സൗദി അൽകോബാർ കെഎംസിസി ധനസഹായം നൽകി

കളമശ്ശേരി: സൗദി കെഎംസിസി അൽ കോബാർ കേന്ദ്ര കമ്മിറ്റി 2026 വാർഷിക റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി കളമശ്ശേരിയിലെ എറണാകുളം മെഡിക്കൽ കോളേജ് ആസ്ഥാനമാക്കി ആതുര സേവന രംഗത്ത് സൗജന്യ ഡയാലിസിസ് അടക്കമുള്ള സേവന പ്രവർത്തനങ്ങൾ നടത്തുന്ന ശിഹാബ് തങ്ങൾ സെൻറർ ഫോർ ഹെൽത്ത് കെയർ ട്രസ്റ്റിന് ധനസഹായം കൈമാറി.
സൗദി കിഴക്കൻ പ്രവിശ്യ കെഎംസിസി മുൻ സെക്രട്ടറി സിറാജ് ആലുവ ട്രസ്റ്റ് വൈസ് ചെയർമാൻ അഡ്വ വി ഇ അബ്ദുൽ ഗഫൂറിന് തുക കൈമാറി.മുസ്ലീം ലീഗ് കളമശ്ശേരി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും അൽകോബാർ കെഎംസിസി സ്ഥാപക ജനറൽ സെക്രട്ടറിയുമായ അഷറഫ് പാനായിക്കുളം ചടങ്ങിൽ സംബന്ധിച്ചു.
Content Highlights: As part of its 2026 annual relief initiative, the Saudi Al Khobar KMCC Central Committee handed over financial assistance to the Shihab Thangal Centre for Healthcare Trust operating near Ernakulam Medical College in Kalamassery to support free dialysis and medical services.