രിസാല സ്റ്റഡി സര്‍ക്കിള്‍ 'നോട്ടെക് 3.0' എക്സ്പോ നവംബര്‍ 14-ന് ജിദ്ദയില്‍

ജിദ്ദ: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്.എസ്.സി) സൗദി വെസ്റ്റ് നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'നോട്ടെക്, നോളജ് ആന്‍ഡ് ടെക്നോളജി എക്സ്പോ' (KNOWTECH) യുടെ മൂന്നാമത് എഡിഷന് നവംബര്‍ 14-ന് ജിദ്ദ അല്‍ മവാരിദ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടക്കും. വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും ശാസ്ത്ര-സാങ്കേതിക രംഗത്തെ മികവുകളും സര്‍ഗാത്മകതയും പ്രോത്സാഹിപ്പിക്കുക, പഠനവിധേയമാക്കുക, നവ സങ്കേതങ്ങളെ പരിചയപ്പെടുത്തുക എന്നിവയാണ് 2018-ല്‍ ആരംഭിച്ച സാങ്കേതികോത്സവത്തിന്റെ പ്രധാന ലക്ഷ്യം.
ശാസ്ത്ര-സാങ്കേതിക വിദ്യയ്ക്ക് ഊന്നല്‍ നല്കുന്ന അവതരണങ്ങള്‍, പ്രദര്‍ശനങ്ങള്‍, മത്സരങ്ങള്‍ എന്നിവയിലൂടെ സമൂഹത്തില്‍ ഒരു വിജ്ഞാന വിപ്ലവം സൃഷ്ടിക്കുക എന്ന വിശാലമായ ലക്ഷ്യവും നോട്ടെക്കിനുണ്ട്. തങ്ങളുടെ വൈദഗ്ധ്യം ഉപയോഗിച്ച് സമൂഹ പുനര്‍നിര്‍മാണത്തിന് മൂല്യാധിഷ്ഠിതമായ ഇടപെടലുകള്‍ ഉറപ്പുവരുത്താന്‍ സാങ്കേതിക വിദഗ്ധരെ പ്രേരിപ്പിക്കുക എന്നതും പ്രധാന ലക്ഷ്യങ്ങളില്‍ പെടുന്നു.
'നോട്ടെക് പള്‍സ്' എന്ന പേരില്‍ രാജ്യത്തെ മുഴുവന്‍ പ്രവാസി ഇന്ത്യക്കാരിലേക്കും നോട്ടെക് സന്ദേശം എത്തിക്കുന്നതിനായി വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മാളുകള്‍ തുടങ്ങിയ പൊതു ഇടങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
എക്സ്പോയിലെ പ്രധാന ആകര്ഷണങ്ങള്
* Expo Pavilion: ടെക്നോളജി, സയന്‍സ്, ഹെല്‍ത്ത് എന്നീ വിഷയങ്ങളില്‍ എക്സ്പോയുടെ പ്രധാന ആകര്‍ഷണമായി പവലിയനുകള്‍ ഒരുക്കും.
* ടെക് എക്സിബിഷന്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്, ഓഗ്മെന്റഡ്/വിര്‍ച്വല്‍ റിയാലിറ്റി, റോബോട്ടിക്സ്, ഫ്യൂച്ചര്‍ മൊബിലിറ്റി തുടങ്ങിയ മേഖലകളിലെ പുത്തന്‍ മാറ്റങ്ങള്‍ സന്ദര്‍ശകര്‍ക്ക് നേരിട്ട് അനുഭവിക്കാന്‍ കഴിയുന്ന രീതിയില്‍ അവതരിപ്പിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗവേഷണ കേന്ദ്രങ്ങള്‍ക്കും അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരമുണ്ടാകും.
* സയന്‍സ് എക്സിബിഷന്: വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച വര്‍ക്കിംഗ് മോഡലുകളാണ് പ്രധാനമായും ഇവിടെ പ്രദര്‍ശിപ്പിക്കുക.
* DIY (Do It Yourself) Lab: കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ലളിതമായ ശാസ്ത്ര പരീക്ഷണങ്ങളിലും നിര്‍മിതികളിലും നേരിട്ട് പങ്കാളികളാകാവുന്ന ഹാന്‍ഡ്സ്-ഓണ്‍ ലൈവ് ലാബ്.
* Teknova: ശാസ്ത്ര പരീക്ഷണങ്ങള്‍, മുസ്ലിം ശാസ്ത്രലോക പരിചയം, ഡോക്യുമെന്ററികള്‍ എന്നിവ ഉള്‍പ്പെടുന്ന ഹ്രസ്വ വീഡിയോ/ലൈവ് അവതരണങ്ങള്‍ (നോട്ടെക് ഷോകള്‍).
* i-Talk: ആരോഗ്യം, ശാസ്ത്രം, ടെക്നോളജി, സ്റ്റാര്‍ട്ടപ്പുകള്‍ എന്നീ മേഖലകളിലെ നൂതന ആശയങ്ങള്‍ (ഐഡിയ, ഇന്നൊവേഷന്, ഇന്സ്പിരേഷന്, ഇന്‍ഫര്‍മേഷന്‍) പങ്കുവെക്കുന്ന 10 മിനിറ്റ് സെഷനുകള്‍.
* Evolvere: നവ സംരംഭകരുമായി സംവദിക്കാന്‍ 'ചാറ്റ് വിത്ത് ഓണ്ട്രപ്രണര്' സെഷനുകളും പുതിയ പ്രൊഡക്റ്റ്/പ്രോജക്റ്റ് അവതരണങ്ങളും.
* Nexture: ജോബ് ഫെയര്‍, കരിയര്‍ കൗണ്‍സിലിംഗ്, പ്രൊഫഷണല്‍ ബ്രാന്‍ഡിംഗ് എന്നിവ ഉള്‍പ്പെടുന്ന കരിയര്‍ ഗൈഡന്‍സ് വിഭാഗം.
* Maker's Market: പങ്കെടുക്കുന്നവര്‍ക്ക് സ്വയം നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വില്ക്കാനുമുള്ള പ്രത്യേക വേദി.
മത്സരങ്ങളും രജിസ്ട്രേഷനും
ജൂനിയര്‍ (ക്ലാസ് 5-8), സെക്കന്‍ഡറി (ക്ലാസ് 9-12), സീനിയര്‍ (18-35 വയസ്സ്), ജനറല്‍, ഓഡിയന്‍സ് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. 1990 ജനുവരി ഒന്നിന് ശേഷം ജനിച്ച മുഴുവന്‍ പ്രവാസി ഇന്ത്യക്കാര്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം. വിദ്യാര്‍ഥിനികള്‍ക്കും വനിതകള്‍ക്കും അനുയോജ്യമായ മത്സരങ്ങള്‍ പ്രത്യേകം സംഘടിപ്പിക്കുന്നതാണ്.
പ്രധാന മത്സര ഇനങ്ങള്‍:
* വ്ലോഗ് (ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍)
* സയന്‍സ് വര്‍ക്കിംഗ് മോഡല്‍ (ജൂനിയര്‍, സെക്കന്‍ഡറി)
* ദി ലെജന്‍ഡറി (ജൂനിയര്‍)
* സെമിനാര്‍ (സെക്കന്‍ഡറി, സീനിയര്‍)
* എഐ പ്രോംപ്റ്റ് എഞ്ചിനീയറിംഗ് ചലഞ്ച് (സീനിയര്‍)
* ഐഡിയത്തോണ്‍ (ജനറല്‍)
* ബിഗ് ക്വിസ് ഷോ (ഓഡിയന്‍സ്)
താത്പര്യമുള്ളവര്‍ക്ക് https://knowtechexpo.com എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യുകയോ, കൂടുതല്‍ വിവരങ്ങള്‍ക്ക് +966 534103919 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. യുവ ഗവേഷകര്‍ക്ക് പുതിയ കണ്ടുപിടുത്തങ്ങളും ഉത്പന്നങ്ങളും പ്രദര്‍ശിപ്പിക്കാന്‍ നോട്ടെക് അവസരം നല്‍കും. വിദ്യാര്‍ഥികള്‍ക്ക് സയന്‍സ് മേളയില്‍ വര്‍ക്കിംഗ് മോഡലുകള്‍ തയ്യാറാക്കി അവതരിപ്പിക്കാനും, ബിസിനസ് സംരംഭകര്‍ക്ക് പുതിയ പ്രോജക്റ്റുകള്‍ പരിചയപ്പെടുത്താനും ലോഞ്ച് ചെയ്യാനും നോട്ടെക്കില്‍ പ്രത്യേക അവസരങ്ങള്‍ ഒരുക്കും. ക്യാമ്പസുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്ഥാപനത്തിന്റെ പേര് കൂടി ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
നോട്ടെക് അവാര്‍ഡ്
വൈജ്ഞാനിക സാങ്കേതിക വിദ്യകളില്‍ പ്രാഗല്ഭ്യം തെളിയിച്ച പ്രവാസികളായ ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, പ്രൊഫസര്‍മാര്‍, സ്വന്തമായി പേറ്റന്റ് നേടിയവര്‍, നവസംരംഭകര്‍ എന്നിവരില്‍ നിന്ന് തെരെഞ്ഞെടുക്കുന്നവര്‍ക്ക് 'നോട്ടെക് എക്സലന്‍സി അവാര്‍ഡും' (KNOWTECH Excellence Award) നല്‍കിവരുന്നുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ഡോ. ശ്രീരാം, ഡോ. ഇര്‍ശാദ് കമ്മക്കകം എന്നിവര്‍ അവാര്‍ഡിന് അര്‍ഹരായിരുന്നു