റംസാനിലെ ആദ്യവെള്ളിയാഴ്ച; വിശ്വാസികളാൽ ഹറം നിറഞ്ഞുകവിഞ്ഞു

#ജാഫറലി പാലക്കോട്

മക്ക: റംസാനിലെ ആദ്യവെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിൽ പങ്കെടുക്കാനും ഉംറ നിർവഹിക്കാനും നിരവധിപേരാണ് മക്കയിലെ വിശുദ്ധ പള്ളിയിൽ ഒഴുകിയെത്തിയത്. ഭക്തിയുടെ അന്തരീക്ഷത്തിൽ തീർഥാടകരാൽ ഹറമും പരിസരപ്രദേശങ്ങളും നിറഞ്ഞുകവിഞ്ഞിരുന്നു.

മക്കയിലെ വിശുദ്ധ പള്ളിയുടെ ഇടനാഴികളും മുറ്റങ്ങളും കഅബ പ്രദക്ഷിണം ചെയ്യുന്ന മതാഫും വിശ്വാസികളാൽ നിറഞ്ഞിരുന്നു. റംസാനിലെ ആദ്യ വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരത്തിൽ പങ്കെടുക്കാൻ രാവിലെ മുതൽ തന്നെ വിശ്വാസികൾ ഹറാമിലേക്കുള്ള ഒഴുക്ക് ആരംഭിച്ചിരുന്നു. വിശ്വാസികളുടെ തിരക്ക് മുൻകൂട്ടി കണ്ട് അധികൃതർ വൻസജ്ജീകരണങ്ങളും ഒരുക്കങ്ങളുമാണ് നടത്തിയത്. ഹറം ഇമാമും ഖത്തീബുമായ ശൈഖ് ഡോ. അബ്ദുല്ല ബിൻ അവാദ് അൽജുഹനി ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നൽകി. ഭക്തി ഊട്ടിയുറപ്പിക്കാനാണ് വിശ്വാസികൾക്ക് വ്രതം നിർബന്ധമാക്കിയതെന്ന് ഉത്ബോധിപ്പിച്ച ഇമാം നോമ്പിന്റെ പുണ്യത്തെ കുറിച്ച് സംസാരിച്ചു.

Content Highlights: Ramadan's First Friday: Hajj and Umrah Pilgrims Flock to Makkah's Sacred Mosque