റിയാദില്‍ മരണമടഞ്ഞ തൃശ്ശൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു

.
.

റിയാദ്: കഴിഞ്ഞ ദിവസം റിയാദില്‍ കുഴഞ്ഞുവീണ് മരണമടഞ്ഞ തൃശ്ശൂര്‍ തിരുമുക്കുളം സ്വദേശി ഷാജി ദേവസി എന്ന സജിയുടെ (55) മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു.

അല്‍ഹദ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ജീവനക്കാരനായ സജി റോഡരികില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കിങ് ഫൈസല്‍ സ്‌പെഷ്യലൈസ്ഡ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഒറ്റ ദിവസം കൊണ്ട് തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ചു. കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തിച്ച മൃതദേഹം നോര്‍ക്കയുടെ ആംബുലന്‍സില്‍ തൃശ്ശൂരിലെ വീട്ടിലെത്തിക്കുകയായിരുന്നു. തിരുമികുളം സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചില്‍ അടക്കം ചയ്തു.

റിയാദിലെ നടപടി ക്രമങ്ങള്‍ കേളി ജീവകാരുണ്യ വിഭാഗം പൂര്‍ത്തിയാക്കി. നോര്‍ക്കയുടെ ബന്ധപ്പെട്ട ആംബുലന്‍സ് സൗകര്യങ്ങള്‍ ഒരുക്കുന്നതിന്ന് കേരള പ്രവാസ സംഘം തൃശ്ശൂര്‍ ജില്ല വൈസ് പ്രസിഡന്റ് അഡ്വക്കെറ്റ് ഹഖും കേളി മുന്‍ കേന്ദ്ര കമ്മിറ്റി അംഗവും ത്രിശ്ശൂര്‍ ജില്ല കേരള പ്രവാസ സംഘം എക്‌സിക്യൂട്ടിവ് അംഗവുമായ സുരേഷ് ചന്ദ്രനും ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു.

Content Highlights: obituary