മെക് സെവന്‍ ജിദ്ദ ഷറഫിയ്യ ടീം ഒന്നാം വാര്‍ഷികവും സ്വാതന്ത്ര്യദിനവും ആഘോഷിച്ചു

.
.

ജിദ്ദയിലെ ഷറഫിയ്യ തലാല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന് മുന്‍വശത്തുള്ള കല്ല് പാര്‍ക്കില്‍ മെക് സെവന്‍ ഷറഫിയ്യ ബ്രാഞ്ച് സ്വാതന്ത്ര്യ ദിനാഘോഷവും മെക് സെവന്‍ ഷറഫിയ്യ ബ്രാഞ്ചിന്റെ ഒന്നാം വാര്‍ഷികാഘോഷവും സംയുക്തമായി ആഘോഷിച്ചു.

മെക് സെവന്‍ ഫൗണ്ടര്‍ ഡോ.ക്യാപ്റ്റന്‍ സലാഹുദ്ദീന്റെയും ബ്രാന്‍ഡ് അംബാസിഡര്‍ അറക്കല്‍ ബാവയുടെയും നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. മെക് സെവന്‍ ഷറഫിയ്യ ചീഫ് ട്രെയിനര്‍ ജംഷിബാവകാരിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മെക് സെവന്‍ ഇന്റര്‍നാഷണല്‍ പ്രമോട്ടര്‍ ഡോ.അബ്ദുറഹിമാന്‍ പാമങ്ങാടന്‍ ഉദ്ഘാടനം ചെയ്തു. തലാല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളും ട്രെയ്‌നറുമായ സ്വാലിഹ് മാസ്റ്റര്‍ സ്വാതന്ത്രദിന സന്ദേശം നല്‍കി. ജിദ്ദയിലെ സാമൂഹിക പ്രവര്‍ത്തകനും പ്രമുഖ വാഗ്മിയുമായ നാസര്‍ വെളിയങ്കോട് മുഖ്യപ്രഭാഷണം നടത്തി. ട്രെയിനര്‍മാരായ കബീര്‍ നീറാട്, അസ്‌കറലി മുണ്ടപ്പലം, ഹുസൈന്‍ രണ്ടത്താണി, ടി.കെ.അബ്ദുറഹിമാന്‍, അബ്ദുറഷീദ് അന്‍സാരി, അഷ്‌റഫ് വരിക്കോടന്‍, അബ്ദുസമദ് തിരൂരങ്ങാടി, ജരീര്‍ വേങ്ങര, മജീദ് കോട്ടീരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷറഫിയ്യ ചീഫ് കോര്‍ഡിനേറ്റര്‍ മുജീബ് മുതുവല്ലൂര്‍ നന്ദി പറഞ്ഞു.

വ്യായാമ ശേഷം വടം വലി മത്സരം, മ്യൂസിക്കല്‍ ബോള്‍, ഷൂട്ടൗട്ട്,(ബം)ഗയിം തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. അസ്ലം മറ്റത്തൂര്‍ സ്‌പോണ്‍സര്‍ ചെയ്ത കേക്ക് കട്ടിംഗും പായസ വിതരണവും ബ്രേക്ക് ഫാസ്റ്റും ഉണ്ടായിരുന്നു. സബാഹ് മാസ്റ്റര്‍, ഇസ്ഹാഖ് പാണ്ടിക്കാട്, ശിഹാബ് വണ്ടൂര്‍, ഷാനവാസ് എടവണ്ണ, റിയാസ് വണ്ടൂര്‍, ജാഫര്‍ മുണ്ടപ്പലം, ഫൈസല്‍ കുമ്മാളി, കോയ കൊണ്ടോട്ടി, സയ്യിദ് കൊയിലാണ്ടി, ടി.കെ.സി അബ്ദുള്ള, നാസര്‍, പെരുവള്ളൂര്‍, ഫൈസല്‍ മൂന്നിയൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Content Highlights: mec 7 jeddah independence day celebration