ദമ്മാം-റിയാദ് ഹൈവേയിൽ വാഹനാപകടം: മലയാളി യുവാവിന് ദാരുണാന്ത്യം

#ന്യൂസ് ഡെസ്ക്

റിയാദ്: സൗദി അറേബ്യയിലെ ദമ്മാം-റിയാദ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ ആറാട്ടുപുഴ അൻസില മൻസിലിൽ അബ്ദുറസാഖിന്റെ മകൻ അൻസാർ അഷ്‌റഫ് (35) ആണ് മരിച്ചത്.

അവധി കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് അൻസാർ ദമ്മാമിൽ തിരികെയെത്തിയത്. അപകടത്തിന് പിന്നാലെ റിയാദ് കിംഗ് സൗദ് മെഡിക്കൽ സിറ്റി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം തുടർനടപടികൾക്ക് ശേഷം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. നിയമനടപടികൾ വേഗത്തിലാക്കാൻ കെ.എം.സി.സി. പ്രവർത്തകർ രംഗത്തുണ്ട്.

പിതാവ്: അഷ്‌റഫ്, മാതാവ്: കുഞ്ഞുമോൾ, ഭാര്യ: റിസാന.

Content Highlights: A 35-year-old Malayali named Ansar Ashraf died in a car accident., The accident occurred on the Dammam-Riyadh highway in Saudi Arabia., KMCC activists are assisting with repatriation and legal procedures.