റബി അല്‍-അവ്വല്‍ മാസത്തില്‍ മക്ക- മദീന സന്ദര്‍ശിച്ച് വിശ്വാസികള്‍; 53 ദശലക്ഷം ആളുകള്‍ എത്തിയെന്ന് അധികൃതര്‍

മക്ക: ഹിജ്റ കലണ്ടര്‍ അനുസരിച്ച് പ്രവാചക ജന്മദിന മാസമായ റബി അല്‍-അവ്വല്‍ മാസത്തില്‍ സൗദിയിലെ മക്ക - മദീന സന്ദര്‍ശിച്ച് വിശ്വാസികള്‍. ആകെ 53,572,983 ആരാധകര്‍ എത്തിയതായി മക്ക മദീന പള്ളികളുടെ സംരക്ഷണത്തിനായുള്ള ജനറല്‍ അതോറിറ്റി അറിയിച്ചു.
അതോറിറ്റിയുടെ കണക്കുപ്രകാരം മക്കയിലെ ഹറമില്‍ 17,560,004 ആരാധകരാണ് എത്തിയത്. അതില്‍ 91,753 പേര്‍ കഅബ സന്ദര്‍ശിച്ചു. അതേസമയം ഉംറ നിര്‍വ്വഹിക്കുന്നവരുടെ എണ്ണം 12,146,516 ആണ്.
മദീനയിലെ പ്രവാചക പള്ളിയില്‍ ഇതേ കാലയളവില്‍ 20,701,560 ആരാധകരെത്തി. ഇതില്‍ അല്‍-റൗദ ഷെരീഫ് സന്ദര്‍ശിച്ച 1,002,049 പേര്‍ ഉള്‍പ്പെടുന്നു. കൂടാതെ, 2,071,101 സന്ദര്‍ശകര്‍ പ്രവാചകന്‍ മുഹമ്മദ് നബിക്കും അദ്ദേഹത്തിന്റെ രണ്ട് അനുചരന്മാര്‍ക്കും (സ്വഹാബികള്‍) അഭിവാദ്യം അര്‍പ്പിച്ചു.
മക്ക ഹറമിന്റെയും പ്രവാചക പള്ളിയുടെയും പ്രധാന കവാടങ്ങളില്‍ ഉംറ അടക്കമുള്ള ആരാധകരുടെ എണ്ണം നിരീക്ഷിക്കുന്നതിന് നൂതന സെന്‍സര്‍ അധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. ഇത് പ്രവര്‍ത്തനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും, ജനക്കൂട്ടത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനും പ്രമുഖ ഏജന്‍സികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അധികാരികളെ സഹായിക്കുന്നുണ്ട്.
Content Highlights: Over 53 million pilgrims visited Makkah and Madinah during Rabi` al-Awwal, the Prophet`s birth month.