മുൻവർഷങ്ങളിൽ ഹജ്ജ് ചെയ്തവരിൽ നിന്ന് അഭിപ്രായം തേടണം

മക്ക: ഈ വർഷം ഹാജിമാരെ അനുഗമിക്കുന്ന സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാരിൽ ഒരിക്കൽ പോലും ഹജ്ജും ഉംറയും ചെയ്യാത്തവരും ഹജ്ജിന്റെ കർമ്മങ്ങൾ നടക്കുന്ന സഥലങ്ങൾ സന്ദർശികുകയോ ചെയ്യാത്തവർ ആകണം എന്നുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ തീരുമാനം പുനപരിശോധിക്കണമെന്നും പകരം മുൻപരിചയമുള്ളവരെ തിരഞ്ഞടുക്കണമെന്നും മക്ക കെഎംസിസി കേന്ദ്ര എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
മുൻപരിചയമുള്ളവർ മക്കയിലും മദീനയിലും ഹാജിമാരുടെ കുടെയുണ്ടാകുമ്പോൾ ഹാജിമാർക്ക് ഏറെ സഹായകമാകും. പുണ്യസ്ഥലങ്ങളിലും മറ്റും ഹാജിമാർക്ക് കർമ്മങ്ങളിൽ സഹായിക്കാൻ മുൻ പരിചയം ഏറെ സഹായകമാകും..
പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ അധ്യക്ഷത വഹിച്ചു, സുലൈമാൻ മാളിയേക്കൽ, മുസ്തഫ മുഞകുളം, മുസ്തഫ മലയിൽ, മുഹമ്മത് മൗലവി, നാസർ കിൻസാറ, കുഞ്ഞാപ്പ പൂക്കോട്ടൂർ, അൻസാർ കൊണ്ടോട്ടി, നാസർ ഉണ്യാൽ, ഷാഹിദ് പരടത്ത്, എം.സി. നാസർ, സിദ്ദീഖ് കൂട്ടിലങ്ങാടി, സമീർ ബദർ കൊട്ടുക്കര, സക്കിർ കാഞങ്ങാട്, ഹാരിസ് പെരുവള്ളൂർ, ഇസ്സുദീൻ ആലുങ്ങൽ എന്നിവർ യോഗത്തിൽ വിഷയങ്ങൾ സംബന്ധമായി ചർച്ചയിൽ പങ്കെടുത്തു. മുജിബ് പൂക്കോട്ടൂർ സ്വാഗതം പറഞ്ഞു.
Content Highlights: Makkah KMCC has urged the Central Hajj Committee to reconsider its decision on appointing State Hajj Inspectors without prior Hajj or Umrah experience. The organisation stressed that experienced personnel would be more effective in assisting pilgrims during rituals and at holy sites.