മക്ക കെഎംസിസിയുടെ മെഗാ ഇഫ്താർ സംഗമം

മക്ക: വർഷങ്ങളായി മക്ക കെഎംസിസി സെൻട്രൽകമ്മിറ്റി റമളാനിലെ രണ്ടാമത്തെ വെള്ളിയാഴ്ച നടത്താറുള്ള മെഗാ ഇഫ്താർ സംഗമം ഈ വർഷവും സഘടിപ്പിച്ചു. ഷറായ അൽശുമൂഹ് ഓപ്പൺ മൈതാനിയിൽ ആയിരങ്ങളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി.
മക്കയിലെ വിവിധ ഉദ്യോഗസ്ഥ പ്രമുഖരും, സ്ഥാപന മേധാവികളും, മക്കയിലേ വിവിധ ലേബർ കേമ്പുകളിലെ തൊഴിലാളികളും, മക്ക കെഎംസിസിയുടെ ഇരുപത് ഏരിയ കമ്മിറ്റിയിലെ പ്രവർത്തകരും സ്വദ്ദേശികളും വിദേശികളുമടക്കം നിരവധിയാളുകൾ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.
വർഷങ്ങളായി നടത്തുന്ന ഈ ഇഫ്താർസംഗമം സ്വദേശികളുടെയും വിദേശികളുടെയും ഒരു സംഗമംകൂടിയാണ്. ഓരോവർഷവും ഇഫ്താർ സംഗമം കഴിഞ്ഞ് പിരിയുമ്പോൾ അടുത്ത വർഷവും സംഗമത്തിൽ പങ്ക്ചേരും എന്ന് പറഞ്ഞാണ് ഓരോരുത്തരും പിരിയാറ്, മക്കയിലെ പ്രവാസി കുടുംബങ്ങളുടെ ഒത്തുചേരൽകൂടിയാണ് ഈ ഇഫ്താർ സംഗമം.
പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ചെയർമാൻ സുലൈമാൻ മാളിയേക്കൾ, ട്രഷറർ മുസ്തഫ മുഞ്ഞക്കുളം, മുസ്തഫ മലയിൽ, നാസർ കിൻസാറ, എംസി നാസർ, കുഞ്ഞാപ്പ പൂക്കോട്ടൂർ, അൻസാർ കൊണ്ടോട്ടി, സിദ്ധീഖ് കൂട്ടിലങ്ങാടി, ഷാഹിദ് പരേടത്ത്, നാസർ ഉണ്ണിയാൽ, ഷമീർ ബദർ കെട്ടുക്കര, തുടങ്ങിയ സെൻട്രൽകമ്മിറ്റി നേതാക്കളുടെ നേതൃത്വത്തിൽ മക്ക കെഎംസിസിയുടെ വിവിധ ഏരിയ നേതാക്കളും, വിവിധ ഏരിയ കമ്മിറ്റികളിൽ നിന്ന് തിരഞ്ഞടുത്ത 300-ൽ അധികം വരുന്ന വാളണ്ടിയർമാരുമാണ് മെഗാ ഇഫ്താർ സംഗമത്തിന് സ്വകര്യങ്ങൾ ഒരുക്കിയത്.