സൗദി നാഷണൽ ഡേ; 96 കെഎംസിസി പ്രവർത്തകർ രക്ത ദാനം നടത്തി

#ന്യൂസ് ഡെസ്ക്

മക്ക: 96-ാം സൗദി നാഷണൽ ഡേയോടനുബന്ധിച്ച് സൗദി നാഷണൽ കെഎംസിസിയുടെ, 'അന്നം നൽകുന്ന നാടിന് ജീവ രക്തം സമ്മാനം' എന്ന ശീർഷകത്തിൽ മക്ക കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ 96 കെഎംസിസി പ്രവർത്തകർ രക്തം ദാനം ചെയ്തു. മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലായിരുന്നു രക്തം നൽകിയത്.

കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റി അസിസ്റ്റന്റ് സി എം ഒ ഡോക്ടർ ഫാദി അൽബദാവി രക്ത ദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നഴ്സിംഗ് ഡയറക്ടർ മിസിസ് ഖദീജ അൽജരാരി, സൗദി കെഎംസിസി നാഷണൽ പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ, ബ്ലഡ് ബാങ്ക് ഇൻ ചാർജ് താമിർ, ബ്ലഡ് ബാങ്ക് കോഡിനേറ്റർ ജംഷാദ് സംബന്ധിച്ചു.

മക്ക കെഎംസിസി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, ചെയർമാൻ സുലൈമാൻ മാളിയേക്കൽ, മുസ്തഫ മലയിൽ, കുഞ്ഞാപ്പ പൂക്കോട്ടൂർ, ഹാരിസ് പെരുവള്ളൂർ, സിദ്ധീഖ് കൂട്ടിലങ്ങാടി, എം സി നാസർ, സമീർ ബദർ എന്നിവർ നേതൃത്വം നൽകി.

Content Highlights: Makkah KMCC organized a blood donation camp for the 96th Saudi National Day., 96 KMCC members donated blood at King Abdullah Medical City., The camp was inaugurated by Dr. Fadi Albadawi, Assistant CMO., Community leaders and health officials attended the event.