തീര്‍ഥാടകരെ നയിക്കാന്‍ പ്രവാചക പള്ളി ടോള്‍-ഫ്രീ ക്ലൗഡ് കോള്‍ സേവനം ആരംഭിച്ചു

മദീന: മദീനയിലെ പ്രവാചക പള്ളിയിലെത്തുന്ന തീര്‍ഥാടകരെയും മക്കയില്‍ ഉംറക്കെത്തുന്നവരെയും സഹായിക്കാന്‍ മക്ക - മദീന ഹറം കാര്യാലയവിഭാഗം ഒരു പുതിയ ടോള്‍-ഫ്രീ ക്ലൗഡ് കോള്‍ സേവനം അവതരിപ്പിച്ചു. 8001111935 എന്നതാണ് ടോള്‍-ഫ്രീ നമ്പര്‍.
പള്ളിയിലുടനീളം മുപ്പതു നേരിട്ടുള്ള ഫോണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശ പോയിന്റുകളാണ് വിന്യസിച്ചിട്ടുള്ളത്. വിശ്വാസികള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സേവനം ഒരുക്കിയിട്ടുള്ളത്.
പ്രവാചക പള്ളിയിലെയും മക്കയില്‍ ചെന്ന് ഉംറ കര്‍മ്മം നിര്‍വ്വഹിക്കുന്നതിന്റെയും ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും മാര്‍ഗ്ഗനിര്‍ദേശം ലഭിക്കുന്നതിനും ടോള്‍-ഫ്രീ ക്ലൗഡ് കോള്‍ സേവനം സഹായകമാകും.
Content Highlights: madeena masjid