നാടിന്റെ വികസനവും ക്ഷേമവും ചർച്ച ചെയ്യേണ്ട അവസരത്തിൽ പ്രതിപക്ഷം ഒളിച്ചോടുന്നു- എം. സ്വരാജ്

#ന്യൂസ് ഡെസ്ക്

റിയാദ്: തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിനായി കേളി കലാസാംസ്കാരിക വേദി തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിൽ കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

നാടിന്റെ വികസനവും ക്ഷേമവും ചർച്ച ചെയ്യേണ്ട സമയത്ത് പ്രതിപക്ഷം അതിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വൻകിട പദ്ധതികളോടൊപ്പം സാധാരണക്കാരന്റെ ക്ഷേമവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന രീതിയാണ് ഇടത് സർക്കാർ നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാസികളോടുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയും, ഇടത് മുന്നണി സ്ഥാനാർത്ഥികൾക്ക് വോട്ട് അഭ്യർത്തിച്ചുകൊണ്ട് അടൂർ, ആലുവ, അഴീക്കോട്, ബാലുശ്ശേരി, ബേപ്പൂർ, ചേലക്കര എലത്തൂർ, ഇരവിപുരം, കല്യാശ്ശേരി കാഞ്ഞങ്ങാട്, കണ്ണൂർ, കരുനാഗപ്പള്ളി, കാസർഗോഡ്, കൊടുവള്ളി, കൊണ്ടോട്ടി, കോതമംഗലം, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, മട്ടന്നൂർ, മൂവാറ്റുപുഴ, നിലമ്പൂർ, പാറശാല, പയ്യന്നൂർ, പേരാമ്പ്ര, പേരാവൂർ, പെരിന്തൽമണ്ണ, തളിപ്പറമ്പ്, താനൂർ, തവനൂർ, തലശ്ശേരി, തിരുവമ്പാടി, തൃക്കരിപ്പൂർ, തൃശൂർ, തിരൂർ, വള്ളിക്കുന്ന്, വണ്ടൂർ, വേങ്ങര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ വീഡിയോകളും, കേളി സാംസ്കാരിക വിഭാഗം ചെയർമാൻ ഫൈസൽ കൊണ്ടോട്ടി തയ്യാറാക്കിയ വീഡിയോയും കൺവെൻഷനിൽ പ്രദർശിപ്പിച്ചു.

തുടർഭരണം എന്തിന് എന്ന ക്യാമ്പയിനിന്റെ ഭാഗമായി ഒപ്പ് ശേഖരണവും നടത്തി.

Content Highlights: M. Swaraj inaugurated the Keli Cultural Forum election convention in Riyadh., LDF's 2026 vision focuses on balancing large-scale infrastructure with public welfare., Highlighting a decade of growth including public education and healthcare improvements., Campaign includes a signature collection drive for the 'Thudar Bharanam' initiative., Extensive list of LDF candidates promoted via video presentations.