കെഎംസിസി സംഘടിപ്പിക്കുന്ന ഇ.അഹമ്മദ് സാഹിബ് മെമ്മോറിയല്‍ സൂപ്പര്‍-7 ഫുട്ബാള്‍ ടൂര്‍ണമെന്റിന് തുടക്കം

ജിദ്ദ: കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇ. അഹമ്മദ് സാഹിബ് മെമ്മോറിയല്‍ സൂപ്പര്‍-7 കപ്പിന് വേണ്ടിയുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മഹോത്സവം മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. ശാരീരിക ക്ഷമത പ്രദാനം ചെയ്യുന്നതിനപ്പുറം സ്‌നേഹവും ഐക്യവും ഊട്ടി ഉറപ്പിക്കാനും സംഘടനാ പ്രവര്‍ത്തകരെ ഊര്‍ജസ്വലരാക്കി നിര്‍ത്തുന്നതിനും പ്രയോജനപ്പെടുത്തുന്നതാണ് ഫുട്‌ബോള്‍ പോലുള്ള കളികള്‍ എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഒരുമാസം നീണ്ടു നില്‍ക്കുന്നതാണ് ടൂര്‍ണമെന്റ്.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാ പ്രകടനങ്ങളും വേഷവിധാനങ്ങളും ഉള്‍പ്പെടുത്തി മാര്‍ച്ച് പാസ്റ്റ് നടന്നു. ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി വി.പി മുസ്തഫ, ആക്ടിങ് പ്രസിഡണ്ട് എ.കെ ബാവ, ചെയര്‍മാന്‍ ഇസ്മായില്‍ മുണ്ടക്കുളം എന്നിവര്‍ മാര്‍ച്ച് പാസ്റ്റ് സല്യൂട്ട് സ്വീകരിച്ചു. വി.പി. മുഹമ്മദ് അലി, എബിസി കാര്‍ഗോ പ്രതിനിധി ഷിബിലി, കുഞ്ഞിമോന്‍ കാക്കിയ, അഹമ്മദ് പാളയാട്ട്, കാദര്‍ ചെര്‍ക്കള, ഇസ്മായില്‍ മുണ്ടക്കുളം എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. എ കെ മുഹമ്മദ് ബാവ അധ്യക്ഷത വഹിച്ചു. വി.പി. മുസ്തഫ സ്വാഗതവും, ഷൌക്കത്ത് ഞാറക്കോടന്‍ നന്ദി പറഞ്ഞു.
തുടര്‍ന്ന് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ വയനാട് ജില്ലാ കെ.എം.സി.സി പവര്‍ഹൗസ് വയനാട് എഫ്.സിയും, രണ്ടാമത്തെ മത്സരത്തില്‍ സി.എം.എ.സി ഫൈസലിയ എഫ്.സിയും വിജയിച്ചു. അവസാന മത്സരത്തില്‍ ബിറ്റ് ബോള്‍ട്ട് എഫ്‌സി ജേതാക്കളായി.
Content Highlights: E. Ahmed Sahib Memorial Super-7 football tournament inaugurated by E.T. Muhammed Basheer MP.