അടുക്കളയിൽ അത്ഭുതം തീർത്ത് പ്രവാസി കുടുംബനാഥന്മാർ; കേരള കലാസാഹിതിയുടെ നളപാചകം ജിദ്ദയിൽ ശ്രദ്ധേയമായി

നളപാചകം മത്സരാർഥികൾ
നളപാചകം മത്സരാർഥികൾ

ജിദ്ദ: പാചകകലയിൽ പുരുഷന്മാരും ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചുകൊണ്ട് കേരള കലാസാഹിതി ജിദ്ദ സംഘടിപ്പിച്ച 'നളപാചകം' പരിപാടി ശ്രദ്ധേയമായി. കുടുംബനാഥന്മാരുടെ പാചക മികവ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ സംഘടനയിലെ പുരുഷ അംഗങ്ങൾ വിവിധ വിഭവങ്ങൾ തത്സമയം പാചകം ചെയ്ത് പ്രദർശിപ്പിച്ചു.

ലുലു ഹൈപ്പർമാർക്കറ്റ്, എസ്.എം.ജി. ലോജിസ്റ്റിക്‌സ്, മക്ക ഹൈപ്പർമാർക്കറ്റ്, വിജയ് മസാല എന്നിവയുടെ സഹകരണത്തോടെ ഹറാസാത്തിൽ നടന്ന പരിപാടിയിൽ അംഗങ്ങളെ വിവിധ ടീമുകളായി തിരിച്ച് വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങൾ തയ്യാറാക്കി അവതരിപ്പിച്ചു. രുചിയും അവതരണ ഭംഗിയും ഒരുപോലെ മത്സരിച്ച വേദിയിൽ ഓരോ ടീമും തങ്ങളുടെ പാചക വൈദഗ്ധ്യം പ്രകടിപ്പിച്ചു.

അംഗങ്ങളെ എ,ബി,സി,ഡി,ഇ,എഫ് എന്നീ അഞ്ച് ടീമായി തിരിച്ച് ഓരോ ടീമും വ്യത്യസ്തങ്ങളായ ഭക്ഷണ ഇനങ്ങൾ തത്സമയം പാചകം ചെയ്ത് പ്രദർശിപ്പിച്ചു. ടീം എ-യിൽ സാജൻ നായരുടെ നേതൃത്വത്തിൽ ശിവാനന്ദൻ, റസിൻ, അസ്ലം, ബിജേഷ്, സുമീർ, അഭി, സിദ്ധാർഥ്, ജംനിഷ് എന്നിവരും ഡാർവിൻ നയിച്ച ബി ടീമിൽ സന്തോഷ്, മോഹൻ ബാലൻ, ലത്തീഫ്, റാസിക്, ഹരി, സജു എന്നിവരും സി ടീം നയിച്ച അഷറഫ് കുന്നത്തിനോടൊപ്പം അലവി, പ്രകാശൻ, ഷാഹിർ, അജ്മൽ, നാഫിസ്, വീരാൻകുട്ടി എന്നിവരും ഡി ടീമിനെ നയിച്ച മാത്യുവിനോടൊപ്പം ദിജേഷ്, ശരത്, രാജേഷ്, ജോൺസൺ, സൂരജ്, സനൂപ് എന്നിവരും നൗഷാദ് നയിച്ച ടീം ഇയിൽ ഷാനവാസ്, ഷാജഹാൻ, ജെഫ്തികർ, സജി, സമീർ, ഫസ്ലിൻ എന്നിവരും പങ്കെടുത്തു.

സാജൻ നായർ, ഡാർവിൻ, അഷറഫ് കുന്നത്ത്, മാത്യു, നൗഷാദ് എന്നിവർ നേതൃത്വം നൽകിയ ടീമുകളിൽ നിരവധി അംഗങ്ങൾ പങ്കാളികളായി. പാചക മത്സരത്തോടൊപ്പം സ്ത്രീകൾക്കും കുട്ടികൾക്കുമായി വിവിധ ഗെയിമുകളും കലാപരിപാടികളും സംഘടിപ്പിച്ചതോടെ പരിപാടി കുടുംബ സംഗമത്തിന്റെ ആഘോഷാന്തരീക്ഷം സൃഷ്ടിച്ചു.

ഉദ്ഘാടന ചടങ്ങിൽ കേരള കലാസാഹിതി പ്രസിഡന്റ് നൗഷാദ് അടൂർ അധ്യക്ഷത വഹിച്ചു. സംഘടനയുടെ രക്ഷാധികാരി മുസാഫിർ പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡാർവിൻ സ്വാഗതവും ട്രഷറർ സന്തോഷ് വടവട്ടത്ത് നന്ദിയും രേഖപ്പെടുത്തി. പാചകത്തെ വെറും അടുക്കള ജോലിയെന്നതിലുപരി കുടുംബ ഐക്യത്തിന്റെയും സൃഷ്ടിപരമായ കഴിവുകളുടെയും ആഘോഷമാക്കി മാറ്റിയ 'നളപാചകം' പങ്കെടുത്തവർക്കും കാണികൾക്കും ഒരുപോലെ വേറിട്ട അനുഭവമായി.

Content Highlights: Kerala Kalasahithi Jeddah organized the 'Nalapachakam' cooking event for men. Aims to promote culinary skills among expatriate heads of families. The event featured teams competing in live cooking demonstrations. Supported by Lulu Hypermarket, SMG Logistics, Makkah Hypermarket, and Vijay Masala. Included cultural programs and games for women and children to foster community bonding