കോയാഹസനും അബ്ദുറഹിമാനും കേളി യാത്രയയപ്പ് നൽകി

റിയാദ്: കാൽനൂറ്റാണ്ടുകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി റൗദ ഏരിയ; റൗദ യൂണിറ്റ് അംഗങ്ങളായിരുന്ന കോയാഹസനും അബ്ദുറഹിമാനും യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ഹോട്ടൽ ജീവനക്കാരനായും ഇലക്ട്രീഷ്യനായും പ്രവാസജീവിതം നയിച്ചുവരികയായിരുന്നു ഇരുവരും. സ്വാദ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ഷാനവാസ് അധ്യക്ഷനായി. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ആഷിക് ബഷീർ കൈമാറി.
റൗദ ഏരിയ രക്ഷാധികാരി കൺവീനർ സതീഷ് വളവിൽ, ഏരിയ സെക്രട്ടറി ഷാജി കെ.കെ, പ്രസിഡന്റ് സലീം പി.പി, ട്രഷറർ ഷഫീഖ്, കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി കൺവീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ ബിജി തോമസ് എന്നിവർ സംസാരിച്ചു.
ഏരിയ കമ്മിറ്റി അംഗങ്ങളായ പ്രഭാകരൻ, ഷാനു ഭാസ്കർ, ഷിയാസ്, ബിനിഷ്, ഭവീഷ്, ചന്ദ്രൻ, ശശിധരൻപിള്ള, ഇസ്മയിൽ തുടങ്ങിയവരും ആശംസകൾ നേർന്നു. ആഷിക് ബഷീർ സ്വാഗതം പറഞ്ഞു. നാട്ടിലേക്ക് മടങ്ങുന്ന കോയാഹസനും അബ്ദുറഹിമാനും നന്ദി അറിയിച്ചു.