ജിദ്ദ നവോദയ അനാകിഷ് ഏരിയ കണ്വെന്ഷന്

ജിദ്ദ: ജിദ്ദ നവോദയ അനാകിഷ് ഏരിയ കണ്വെന്ഷന് സീതാറാം യെച്ചൂരി നഗറില്‍ നടന്നു. ജിദ്ദ നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഗഫൂര്‍ മമ്പുറം അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രേംകുമാര്‍ വട്ടപ്പൊയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. രക്ഷാധികാരി ജലീല്‍ ഉച്ചാരകടവ് കമ്മിറ്റി വിപുലീകരണ പാനല്‍ അവതരിപ്പിച്ചു. വിവിധ പ്രമേയങ്ങള്‍ ജോണ്സണ്, അസൈന്‍ വണ്ടൂര്‍, ശിഹാബ് കോട്ടക്കല്‍ തുടങ്ങിയവര്‍ അവതരിപ്പിച്ചു.
കേന്ദ്ര ട്രഷറര്‍ സി എം അബ്ദുള്‍റഹ്മാന്‍, കേന്ദ്ര വൈസ് പ്രസിഡണ്ട് അനുപമ ബിജുരാജ്, കേന്ദ്ര കമ്മിറ്റി അംഗം ആസിഫ് കരുവാറ്റ, കുടുബവേദി കണ്‍വീനര്‍ മുസാഫര്‍ പാണക്കാട്, കേന്ദ്രകമ്മിറ്റി അംഗം ഷിനു കെ എച്ച് പന്തളം,മീഡിയ കണ്‍വീനര്‍ ബിജുരാജ് രാമന്തളി, കലാവേദി കണ്‍വീനര്‍ മുജീബ് പൂന്താനം, യുവജനവേദി കണ്‍വീനര്‍ ലാലു വേങ്ങൂര്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ നസീര്‍ അരിമ്പ്ര, ഹഫ്സ മുസാഫര്‍, അമീന് വേങ്ങൂര്‍, റഫീഖ് മമ്പാട്, സലാം മമ്പാട്, ഫരീദ്, സനൂജ മുജീബ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. അക്ബര്‍ പൂളാംചാലില്‍ സ്വാഗതവും മുജീബ് കൊല്ലം നന്ദിയും പറഞ്ഞു.
Content Highlights: Jeddah Navodaya Anakish Area Convention