ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ഭാഗികമായി ഉദ്ഘാടനം ചെയ്തു

ജിദ്ദ: ജിദ്ദ നാഷണൽ ഹോസ്പിറ്റലിന്റെ (ജെഎൻഎച്ച്) നവീകരിച്ച മൾട്ടി- ഫെസിലിറ്റി ആശുപത്രിയുടെ ഭാഗികമായ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. ഉദ്ഘാടന ചടങ്ങിൽ പ്രമുഖ അതിഥികളും ആരോഗ്യ മേഖലയിലെ നിരവധി പ്രതിനിധികളും പങ്കെടുത്തു.
ആശുപത്രിയുടെ ഗ്രൗണ്ട് ഫ്‌ലോറിലും 13-ാം നിലയിലും നടന്ന റിബൺ കട്ടിങ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് ഹോസ്പിറ്റൽ ചെയർമാൻ വി.പി. മുഹമ്മദ് അലി ആയിരുന്നു. വിശുദ്ധ ഖുർആൻ പാരായണത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ജെഎൻഎച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടർ അലി മുഹമ്മദ് അലി സ്വാഗതമാശംസിച്ചു. ആശുപത്രിയുടെ ഘടനയും കമ്മീഷനിങ് പ്രവർത്തനങ്ങളും അവതരിപ്പിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു.
ജെഎൻഎച്ച് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സാലിഹ് അൽ സഹ്റാനി സംസാരിക്കുകയും ആദരം സ്വീകരിക്കുകയും ചെയ്തു. ജെഎൻഎച്ചിനെ കുറിച്ചുള്ള വീഡിയോയും പ്രദർശിപ്പിച്ചു.
മുഹമ്മദ് ചെറിയ, ആദിൽ, മുഷ്താഖ് മുഹമ്മദ് അലി (എക്‌സിക്യൂട്ടീവ് ഡയറക്ടർ), അഷ്റഫ് മൊയ്ദീൻ (ഫിനാൻസ് ഡയറക്ടർ) ആശംസകൾ അർപ്പിച്ചു. ഹോസ്പിറ്റൽ ചെയർമാൻ വി.പി. മുഹമ്മദ് അലിയുടെ 'കംബാക്ക്' വീഡിയോ പ്രദർശിപ്പിക്കുകയും ചെയ്തു. എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഷ്ഖ്കാത് മുഹമ്മദ് അലി സമാപന പ്രസംഗം നടത്തി.
Content Highlights: Jeddah National Hospital (JNH) unveils its renovated multi-facility hospital with a partial inauguration