ജിസാനിൽ 'ജല'യുടെ ജനകീയ ക്രിസ്മസ്-പുതുവത്സരാഘോഷം.

ജിസാൻ: ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ ജിസാനിലെ പ്രവാസി മലയാളികൾക്ക് പുതുവത്സരത്തിന്റെ ആഘോഷലഹരി പകർന്ന ജനകീയ ഉത്സവമായി മാറി. ക്രിസ്മസ് ട്രീയും കേക്കും സാന്തോക്‌ളോസ് അപ്പൂപ്പനും ക്രിസ്മസ് കരോളും കലാവിരുന്നും സംഗീതനിശയും കോമഡി ഷോയും ഒപ്പനയും കോൽക്കളിയും നൃത്തനൃത്യങ്ങളുമെല്ലാമായി ആഘോഷപരിപാടികൾ പ്രവാസികൾക്ക് ആവേശം പകർന്നു.
ജിസാൻ ഫുക്ക മറീന ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷപരിപാടിയിൽ ജല ട്രഷററും ജിസാൻ സർവകലാശാലാ പ്രൊഫസറുമായ ഡോ. ജോ വർഗീസ് ക്രിസ്മസ്-പുതുവത്സര സന്ദേശം നൽകി. ചടങ്ങിൽ ജല കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ഫൈസൽ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. ജല ജനറൽ സെക്രട്ടറി സലാം കൂട്ടായി, രക്ഷാധികാരി താഹ കൊല്ലേത്ത്, വൈസ് പ്രസിഡന്റ് ഹനീഫ മൂന്നിയൂർ, ഹർഷാദ് അമ്പയകുന്നുമ്മേൽ എന്നിവർ ആശംസകൾ നേർന്നു.
അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്ര താരം ശ്രീനിവാസന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് രക്ഷാധികാരി കെ. മനോജ് കുമാർ അനുസ്മരണം നടത്തി. ജലയുടെ 2026-ലെ അംഗത്വ ക്യാമ്പയിൽ ഡോ. ലിൻ അനീഷിന് അംഗത്വം നൽകികൊണ്ട് താഹ കൊല്ലേത്തും ജല കലണ്ടറിന്റെ പ്രകാശനം ജബ്ബാർ പാലക്കാട്, സാദിഖ് പരപ്പനങ്ങാടി എന്നിവർക്ക് കോപ്പി നൽകി കൊണ്ട് സലാം കൂട്ടായിയും നിർവഹിച്ചു. കേന്ദ്രകമ്മറ്റി വൈസ് പ്രസിഡന്റ് ഡോ. രമേശ് മൂച്ചിക്കൽ സ്വാഗതവും സെക്രട്ടറി അനീഷ് നായർ നന്ദിയും പറഞ്ഞു.
ഡോ. അനീസ് ജോസഫ്, ആന്റോ, പ്രീതി ജോർജ്ജ്, ഡോ. ജോസഫ്, ഗീത ജോ, സിൻജോ എന്നിവരുടെ നേതൃത്വത്തിലുള്ള ഗായക സംഘം ക്രിസ്മസ് കരോൾ ഗാനങ്ങൾ ആലപിച്ചു. മുസ്തഫ പൂവത്തിങ്കൽ സാന്താ ക്‌ളോസായി വേഷമിട്ടു. അബ്ബാസ് പട്ടാമ്പി, ഡോ. രമേശ് മൂച്ചിക്കൽ, സലിം മൈസൂർ, രശ്മി സത്യൻ, പ്രവിത, ഡോ. അനീഷ് ജോസഫ്, അഭിലാഷ് കൊല്ലം, സുൽഫി കാലിക്കറ്റ്, അന്തുഷ ചെട്ടിപ്പടി, റമീസ്, സുമയ്യ, കൃഷ, ലിംന ജിബ്സ്, ലൂക്കാസ് ലിജു എന്നിവർ സംഗീത നിശയിൽ ഗാനങ്ങൾ ആലപിച്ചു. തീർഥ. പി.എസ്, സാധിക വിജീഷ്, സാൻവി, നൂറ ഫാത്തിമ, സാധ്വിക സൂരജ്, ഹയ ഫാത്തിമ, ഈതൻ ജോർജ്ജ്, സൈറ ജഹാംജീർ, നൂറ മറിയ ജിനു, സയാൻ ജഹാംഗീർ, ഇവലിൻ ജോർജ്ജ്, സീറ റിച്ചു ജിനു, എലീന ജോർജ്ജ്, ഇറാന ആൻ സിൻജോ, ട്രീന ജോബിൻ, നീറ ആൻ സിൻജോ എന്നിവർ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ ആഘോഷ പരിപാടികൾക്ക് നിറം പകർന്നു.
ഹയ ഫാത്തിമയും സംഘവും അവതരിപ്പിച്ച ഒപ്പനയും സുൾഫി കാലിക്കറ്റും സംഘവും അവതരിപ്പിച്ച കോൽക്കളിയും പുരുഷന്മാരുടെ ഒപ്പനയും ഏറെ ഹൃദ്യമായി. ഫ്ളവേഴ്സ് ചാനൽ കോമഡി ഉത്സവ് ഫെയിം ഫൈസൽ പെരുമ്പാവൂരും ഗോകുൽ കോഴിക്കോടും അവതരിപ്പിച്ച മിമിക്സ് മസാല കാണികളിൽ ചിരിപടർത്തി. ജല മീഡിയ വിഭാഗം ചെയർമാൻ ഹർഷാദ് അമ്പയകുന്നുമ്മേൽ അവതാരകനായിരുന്നു. ജല സമ്മാന പദ്ധതിയിലെ വിജയികൾക്കും വിവിധ കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കും ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
ജിസാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികളും കുടുംബങ്ങളും ഒത്തുചേർന്ന ആഘോഷപരിപാടികൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജിസാനിലെ വിവിധ സംഘടനാ ഭാരവാഹികളും പ്രവർത്തകരും മറ്റു സംസ്ഥാങ്ങളിലെ ഇന്ത്യൻ സമൂഹവും ആഘോഷപരിപാടികളിൽ പങ്കുചേർന്നു. സലിം മൈസൂർ, ജബ്ബാർ പാലക്കാട്, ജോർജ് തോമസ്, സഹൽ എ.കെ.പി, സാദിഖ് പരപ്പനങ്ങാടി, ബാലൻ കൊടുങ്ങല്ലൂർ, ഹക്കീം, ജമാൽ കടലുണ്ടി, നൗഷാദ് പുതിയതോപ്പിൽ, അഷ്റഫ് പാണ്ടിക്കാട്, ഷാജി ഷാജഹാൻ, ഷെൽജൻ, ഷിഹാബ് കരുനാഗപ്പള്ളി, യാസർ പരപ്പനങ്ങാടി, സെമീർ പരപ്പനങ്ങാടി, കണ്ണൻ, മനോജ്, കോശി വർഗീസ്, അഭിലാഷ്, ഹരിദാസ്, മോഹൻദാസ്, ജോജോ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Content Highlights: Jazan Art Lovers Association celebrated Christmas and New Year with a vibrant community event for expatriate Malayalis in Jazan. The programme featured cultural performances, music, comedy, and traditional art forms with wide public participation.