സൗദിയിലേക്കുള്ള ഇൻഡിഗോ വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് വൈകും; സർവീസുകൾ റദ്ദാക്കി

റിയാദ്: സൗദി അറേബ്യയിലേക്കുള്ള ഇൻഡിഗോ വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് വൈകുമെന്ന് വ്യോമയാന കമ്പനി അറിയിച്ചു. പുതിയ അറിയിപ്പ് പ്രകാരം റിയാദ്, ദമാം എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നവംബർ 30 വരെയും, മദീന, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 21 വരെയും റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് ഇൻഡിഗോ എയർലൈൻ അറിയിച്ചു.