സൗദി അറേബ്യയിൽ കനത്ത മഴ; 11 മേഖലകളിലായി 238 സ്ഥലങ്ങളിൽ മഴപെയ്തു, കൂടുതൽ മഴ ലഭിച്ചത് മക്കയിൽ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. രാജ്യത്തെ 11 പ്രവിശ്യകളിലായി ആകെ 238 സ്ഥലങ്ങളിലാണ് വ്യാഴാഴ്ച മഴ പെയ്തത്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മക്കയിലാണ്. 59.6 മില്ലിമീറ്റർ മഴയാണ് മക്കയിൽ വ്യാഴാഴ്ച ലഭിച്ചത്.

മദീന മേഖലയിലെ ബദർ ഗവർണറേറ്റിൽ 39.4 മില്ലിമീറ്ററും തബൂക്ക് മേഖലയിലെ തൈമയിലുള്ള ജുറൈഷ് സുരക്ഷാ കേന്ദ്രത്തിൽ 38.6 മില്ലീമീറ്റർ മഴയും റിപ്പോർട്ട് ചെയ്തു.

വിവിധ പ്രവിശ്യകളിലെ മഴയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ, റിയാദ് മേഖലയിൽ അൽ-സുൽഫിയിലെ അൽ-അൽഖയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് (12.0 മില്ലിമീറ്റർ). ഖസീം മേഖലയിലെ റിയാദ് അൽ-ഖബ്രയിൽ 15.0 മില്ലിമീറ്ററും കിഴക്കൻ പ്രവിശ്യയിലെ ഖഫ്ജിയിൽ 18.2 മില്ലിമീറ്ററും മഴ പെയ്തു. അസീർ മേഖലയിൽപെട്ട അബഹയിലെ വാദി ദഹാബിൽ 26.6 മില്ലീമീറ്ററും അബഹ വിമാനത്താവളത്തിൽ 24.1 മില്ലീമീറ്ററും മഴ ലഭിച്ചതായി അധികൃതർ വ്യക്തമാക്കി.

അതേസമയം, ഹായിൽ മേഖലയിൽ ഹായിൽ വിമാനത്താവളത്തിൽ 18.8 മില്ലീമീറ്ററും വടക്കൻ അതിർത്തി മേഖലയിലെ അറാർ വിമാനത്താവളത്തിൽ 22.2 മില്ലീമീറ്ററും അൽ-ബഹ മേഖലയി, അൽ-മന്ദക്കിൽ 4.8 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി.

Content Highlights: Heavy rainfall recorded in 238 locations across 11 Saudi regions., Makkah received the highest rainfall at 59.6 mm., Detailed breakdown of rainfall data for Riyadh, Madinah, Qassim, and Asir regions., Significant precipitation reported in Tabuk, Hail, and Northern Borders.