സന്ദർശകവിസയിൽ ഹജ്ജിനെത്തിയ ഒന്നരലക്ഷത്തിലേറെപ്പേർ പിടിയിൽ

ജിദ്ദ: സന്ദർശകവിസയിലെത്തി ഹജ്ജ് നിർവഹിക്കാൻ ശ്രമിച്ചതിന് 1,53,000 പേരെ ഇതുവരെ സൗദി സുരക്ഷാ ഏജൻസികൾ പിടികൂടി. അനുമതിയില്ലാതെ ഹജ്ജ് നിർവഹിക്കരുതെന്ന് അധികൃതർ ആവർത്തിച്ച് ഓർമ്മിപ്പിച്ചു. ഇതോടൊപ്പം ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിക്കുകയുംവേണം. ആവശ്യമായ പ്രതിരോധകുത്തിവെപ്പുകൾ എടുക്കാത്ത ചില ആഭ്യന്തര തീർഥാടകരുടെ ഹജ്ജ് അനുമതി റദ്ദാക്കിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
ബലിയർപ്പിക്കുന്നതിനായി 720 റിയാലാണ് തീർഥാടകർ നൽകേണ്ടതെന്ന് ബലിമാംസം പ്രയോജനപ്പെടുത്താനുള്ള പദ്ധതിയായ അദാഹിയുടെ സൂപ്പർവൈസർ ജനറൽ ഡോ. ഉമർ അതിയ്യ അറിയിച്ചു. കഴിഞ്ഞവർഷത്തെ തുകതന്നെയാണ് ഇത്തവണയും വാങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഹജ്ജുമായി ബന്ധപ്പെട്ട പരാതികളിൽ അതിവേഗം പരിഹാരമുണ്ടാക്കുന്നതിനും തീർഥാടകർക്ക് സുരക്ഷ വർധിപ്പിക്കുന്നതിനുമായി പുണ്യസ്ഥലങ്ങളിൽ മൊബൈൽ പ്രോസിക്യൂഷൻ ഓഫീസും സജ്ജമായിട്ടുണ്ട്.
Content Highlights: