സൗദി അറേബ്യയില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് പ്രവാസികള്‍ പിടിയിലായി

ജാഫറലി പാലക്കോട്
അല്‍ ഖസീം: സൗദിയിലെ അല്‍ ഖസീം മധ്യ മേഖലയില്‍ ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയും വേശ്യാവൃത്തിയുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവര്‍ പ്രവാസികളാണ്. ഇത് ഈ ആഴ്ച പിടികൂടുന്ന മൂന്നാമത്തെ കേസ് ആണ്.
സൗദി അറേബ്യയുടെ മധ്യമേഖലയായ അല്‍ ഖാസിമില്‍ അടുത്തിടെ രൂപീകരിച്ച കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ഹ്യൂമന്‍ ട്രാഫിക്കിംഗ് എന്ന ജനറല്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ചാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
കുറ്റവാളികള്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിച്ചതായി സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. ചോദ്യം ചെയ്യലുകള്‍ പൂര്‍ത്തിയാക്കാന്‍ അവരെ പബ്ലിക് പ്രോസിക്യൂഷന് അയച്ചിട്ടുണ്ട്. അവര്‍ ഏത് രാജ്യക്കാരാണെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
ഈ ആഴ്ച ആദ്യം, റിയാദിലെ ഒരു ഹോട്ടലില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന മൂന്ന് വിദേശ സ്ത്രീകളെ അറസ്റ്റ് ചെയ്തതായി സൗദി പോലീസ് നേരത്തെ അറിയിച്ചിരുന്നു. കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ഹ്യൂമന്‍ ട്രാഫിക്കിംഗ് ക്രൈംസ് എന്ന ജനറല്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് റിയാദ് പോലീസ് നടത്തിയ സുരക്ഷാ റെയ്ഡിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പൊതു ധാര്‍മികത ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച് അഞ്ച് പ്രവാസികളെ ഒരു മസാജ് സെന്ററില്‍ ജിദ്ദയിലും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മസാജ് സെന്ററിനെതിരെ ജിദ്ദ മേയര്‍ ശിക്ഷാ നടപടി സ്വീകരിച്ചതായും സൗദി അധികൃതര്‍ അറിയിച്ചു.
സുരക്ഷാ സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും പ്രത്യേകിച്ച് കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ലക്ഷ്യമിട്ടുള്ള കമ്മ്യൂണിറ്റി സുരക്ഷയ്ക്കും മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങള്‍ക്കുമുള്ള ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് സ്ഥാപിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അടുത്തിടെ അറിയിച്ചിരുന്നു.
വ്യക്തിപരമായ അവകാശങ്ങള്‍ ലംഘിക്കുന്ന, ഇസ്ലാമിക ശരീഅത്ത് കോഡും നിയമവും ഉറപ്പുനല്‍കുന്ന അടിസ്ഥാന സ്വാതന്ത്ര്യങ്ങളെ ലംഘിക്കുന്ന, ഏതെങ്കിലും വിധത്തില്‍ വ്യക്തികളുടെ അന്തസ്സിനെ താഴ്ത്തിക്കെട്ടുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുക എന്നതാണ് പുതിയ വിഭാഗത്തിന്റെ ചുമതല.
Content Highlights: Expats arrested for prostitution in Saudi Arabia