2034 ലോകകപ്പ് ഫുട്ബാള്‍: സൗദി അറേബ്യക്ക് ആശംസകള്‍ നേര്‍ന്ന് ദമാമിലെ കാല്പന്ത് പ്രേമികള്‍

ദമാം: 2034-ലെ ഫുട്ബാള്‍ ലോകകപ്പ് വേദിയായി സൗദി അറേബ്യയെ ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ അറേബ്യന്‍ മണ്ണിലേക്ക് വീണ്ടും വിരുന്നെത്തുന്ന കാല്പന്ത് മഹാമേളക്ക് ആശംസകള്‍ നേര്‍ന്ന് ദമാമിലെ പ്രവാസി കാല്പന്ത് പ്രേമികള്‍. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഫുട്ബോള്‍ ആരാധകര്‍ക്ക് ഒരു തകര്‍പ്പന്‍ ലോകകപ്പ് നല്‍കാനുള്ള സൗദി അറേബ്യയുടെ ശേഷിക്ക് പരിപാടി അഭിവാദ്യങ്ങള്‍ നേര്‍ന്നു. അല്‍ കോബാര്‍ യുണൈറ്റഡ് ഫുട്ബോള്‍ ക്ലബിന്റെ പതിനേഴാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗാലപ്പ് യു.എഫ്.സി. ചാമ്പ്യന്‍സ് കപ്പിന്റെ വേദിയായ തുക്ബ ക്ലബ് സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ ദമാമിലെ കാല്പന്ത് കൂട്ടായ്മകളുടെ ഭാരവാഹികളും കളിക്കാരും പങ്കാളികളായി.
യു.എഫ്.സി. പ്രസിഡന്റ് ഇക്ബാല്‍ ആനമങ്ങാടിന്റെ സാന്നിധ്യത്തില്‍ ഡിഫ പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂര്‍ കേക്ക് മുറിച്ച് പരിപാടിക്ക് തുടക്കം കുറിച്ചു. ഡിഫ രക്ഷാധികാരികളായ വില്‍ഫ്രഡ് ആന്റ്റൂസ്, സകീര്‍ വള്ളക്കടവ്, റഫീഖ് കൂട്ടിലങ്ങാടി, ആക്ടിംഗ് ജനറല്‍ സെക്രട്ടറി റഷീദ് ചേന്ദമംഗല്ലൂര്‍, ആസിഫ് മേലങ്ങാടി, സഫീര്‍ മണലൊടി, ആഷി നെല്ലിക്കുന്ന്, ജുനൈദ് നീലേശ്വരം, ജൗഹര്‍ കുനിയില്‍, ശാഫി പുളിയക്കോട്, ഷമീം കുനിയില്‍, നാസിക് വള്ളിക്കുന്ന്, സുബൈര്‍ ഉദിനൂര്‍, റോണി ജോണ്‍സി, ഹുസ്സൈന്‍ നിലമ്പൂര്‍, ജൗഹര്‍ കുനിയില്‍, ഫതീന്‍ മങ്കട, രാജു കെ. ലൂക്കാസ്, ഫൈസല്‍ എടത്തനാട്ടുകര, ശരീഫ് മാണൂര്‍, ഫൈസല്‍ കാളികാവ്, മുഹമ്മദ് നിഷാദ്, റഹീം അലനല്ലൂര്‍, റഷീദ് മാനമാറി, നൗശാദ് മൂത്തേടം, നാസര്‍ വെളിയത്ത് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
സ്റ്റേഡിയത്തിലെ കാണികള്‍ക്ക് ഡിഫയുടെ പായസ വിതരണവും നടത്തി. 25 ടൂര്‍ണമെന്റുകള്‍ തികയ്ക്കുന്ന 2034-ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ചരിത്രദൗത്യമാണ് സൗദി അറേബ്യക്ക് കൈവന്നത്. റെക്കോര്‍ഡ് പോയിന്റുകളോടെ മുന്നിലെത്തിയ സൗദി അറേബ്യ ഇനി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാവുമെന്ന് സ്റ്റേഡിയത്തിലെത്തിയ ഫുട്ബോള്‍ ആരാധകര്‍ പറഞ്ഞു.
419/500 എന്ന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന യോഗ്യത സ്കോറോടെ 2034-ലെ ലോകകപ്പ് ഫുട്ബാളിന് ആതിഥേയത്വം വഹിക്കാന്‍ സൗദി അറേബ്യയെ തിരഞ്ഞെടുത്തതോടെ രാജ്യത്തെ സ്വദേശികള്‍ക്കൊപ്പം പ്രവാസികളിലും ആഹ്ളാദവും അഭിമാനവും പ്രകടമായ ദിവസങ്ങളിലൂടെയാണ് രാജ്യം കടന്ന് പോയത്.
Content Highlights: Expat football fans in Dammam celebrate Saudi Arabia`s hosting of the 2034 FIFA World Cup