മണിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: റിയാദിൽ അന്തരിച്ച കേളി കലാ സാംസ്കാരിക വേദി മലാസ് ഏരിയ കമ്മിറ്റി അംഗവും ജരീർ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ എ.വി. നാരായണൻ എന്ന മണിയുടെ (57) മൃതദേഹം നാട്ടിലെത്തിച്ചു.
കണ്ണൂർ മയ്യിൽ കടൂർ അരോളി വീട്ടിൽ പരേതരായ ഇരിങ്ങത്തായ് കൃഷ്ണൻ–തമ്പായ് ദമ്പതികളുടെ മകനാണ്. 33 വർഷത്തിലേറെയായി പ്രവാസിയായ മണി റിയാദിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. സെപ്റ്റംബർ 30-ന് താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കേളി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.
ഭാര്യ: മഞ്ജുള. മക്കൾ: മഞ്ജിമ, മാനവ്. സഹോദരങ്ങൾ: കമല, സാവിത്രി, ഗംഗാധരൻ, പരേതയായ നന്ദിനി. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് കോലത്തുവയൽ സമുദായ ശ്മശാനത്തിൽ.
Content Highlights: AV Narayanan (Mani), aged 57, passed away in Riyadh on September 30 after collapsing at his residence., He worked as a driver in Riyadh for over 33 years and was an active member of Keli Kala Samskarika Vedi., Repatriation of the mortal remains to Kannur was coordinated by the Keli Charity Wing., Funeral is scheduled for Friday evening at Kolathuvayal community crematorium.