റിയാദിലെ സാമൂഹിക പ്രവർത്തകൻ അഷറഫ് ഓച്ചിറ അന്തരിച്ചു

റിയാദ്: റിയാദിലെ സാമൂഹിക പ്രവർത്തകനും ഒഐസിസി പ്രവർത്തകനുമായ അഷറഫ് ഓച്ചിറ (48) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാദിലെ സാമൂഹിക രംഗത്തും ഒഐസിസിയുടെ സംഘടനാ പ്രവർത്തനങ്ങളിലും സജീവമായിരുന്ന അഷറഫ്, കൊല്ലം ഓച്ചിറ നെടുത്തറയിൽ പരേതനായ ഷുഹൈബ് കുഞ്ഞിന്റെയും നബീസയുടെയും മകനാണ്. അന്തരിച്ച കോൺഗ്രസ് നേതാവ് എം.ഐ. ഷാനവാസിന്റെ സഹോദരിയുടെ ഭർത്താവാണ്. ഭാര്യ: ഹസീദ. മക്കൾ: ഇഷാൻ, അഫ്ഷീൻ. ഭാര്യയും കുട്ടികളും സൗദിയിൽ ആണ്. മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കും.