കിഴക്കൻ പ്രവിശ്യയിൽ ഡ്രോൺ ആക്രമണശ്രമം തകർത്തതായി സഖ്യസേന

റിയാദ്: യമനിലെ നിയമാനുസൃത ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് കിഴക്കൻ പ്രവിശ്യയിൽ ഡ്രോൺ തടഞ്ഞ് തകർത്തതായി അറിയിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച കിഴക്കൻ പ്രവിശ്യയിൽ രണ്ട് ഡ്രോണുകളും റിയാദ് മേഖലയിൽ രണ്ട് ഡ്രോണുകളും തടഞ്ഞ് തകർത്തതായും സഖ്യസേന അറിയിച്ചു.