അഴിമതി: സൗദിയിൽ 116 പേർക്കെതിരെ നടപടി

#ജാഫറലി പാലക്കോട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജിദ്ദ: സർക്കാർ ഏജൻസികളിലെ അഴിമതിക്കെതിരെ പോരാടുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി അഴിമതി വിരുദ്ധ മേൽനോട്ട അതോറിറ്റി 2025 ഡിസംബറിൽ നിരവധി നടപടികൾ അഴിമതിക്കാർക്കെതിരെ സ്വീകരിച്ചു. ദേശീയ അഴിമതി വിരുദ്ധ കമ്മീഷൻ (നസഹ) സൗദിയിൽ ഒട്ടാകെ 1,440 പരിശോധനാ പര്യടനങ്ങൾ നടത്തുകയും ഇതിന്റെ ഫലമായി 466 അന്വേഷണങ്ങളിൽ 116 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ചിലരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

ആഭ്യന്തര, വിദ്യാഭ്യാസ, മുനിസിപ്പാലിറ്റികൾ, ഭവന, ആരോഗ്യ മന്ത്രാലയങ്ങൾ പരിശോധനാ പര്യടനങ്ങളിൽ ഉൾപ്പെടുന്നു വെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. അതേസമയം അഴിമതി, കൈക്കൂലി, ഔദ്യോഗിക സ്വാധീന ദുരുപയോഗം എന്നിവയിലാണ് വ്യത്യസ്ത കുറ്റകൃത്യങ്ങളിൽ നടപടി സ്വീകരിച്ചത്.

Content Highlights: Saudi Arabia intensified its anti-corruption drive in December 2025, resulting in the arrest of 116 individuals following nationwide inspections. The action came after extensive investigations across key government ministries to curb bribery, abuse of authority, and corruption.