അബീര്‍ ബ്ലൂസ്റ്റാര്‍ സോക്കര്‍ ഫെസ്റ്റ് 2025 സൂപ്പര്‍ ലീഗ് ഫൈനല്‍ സെപ്റ്റംബര്‍ 5 ന്

ജിദ്ദ: ബ്ലൂസ്റ്റാര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജിദ്ദ ഖാലിദ് ബിന്‍ വലീദ് റസൂഫ് സ്റ്റേഡിയത്തില്‍ നടന്നുവരുന്ന ആറാമത് അബീര്‍ ബ്ലൂസ്റ്റാര്‍ സോക്കര്‍ ഫെസ്റ്റ് 2025 സൂപ്പര്‍ ലീഗിന്റെ ഫൈനല്‍ ചിത്രം തെളിഞ്ഞു. സിഫ് ഫുട്‌ബോളിലെ കരുത്തരായ എന്‍കംഫര്‍ട് എസിസിഎ ടീം അബീര്‍ എക്‌സ്പ്രസ്സ് ബ്ലാസ്റ്റേഴ്സ് എഫ് സിയുമായി ഏറ്റുമുട്ടും. ബി ഡിവിഷന്‍ ഫൈനലില്‍ റീം യാസ് എഫ് സി ഡക്‌സോപാക്ക് ന്യൂ കാസില്‍ എഫ്സിയുമായും, വെറ്ററന്‍സ് വിഭാഗം ഫൈനലില്‍ അബീര്‍ ഫ്രൈഡേ എഫ് സി അനാലിറ്റിക്സ് ബ്ലാസ്റ്റേഴ്സ് സീനിയേഴ്സുമായും ഏറ്റുമുട്ടും.
കഴിഞ്ഞ ദിവസം നടന്ന സൂപ്പര്‍ ലീഗിലെ നിര്‍ണായകമായ അവസാന ലീഗ് മത്സരങ്ങളില്‍ എന്‍കംഫര്‍ട് എസിസിഎ ടീം ഏകപക്ഷീയമായ ഒരു ഗോളിന് ചാംസ് സബീന്‍ എഫ് സിയെയും, അബീര്‍ എക്‌സ്പ്രസ്സ് ബ്ലാസ്റ്റേഴ്സ് എഫ്‌സി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് റീം റിയല്‍ കേരളയെയും തോല്‍പ്പിച്ചു.
ബി ഡിവിഷന്‍ ആദ്യ സെമിഫൈനലില്‍ സൈക്‌ളോണ്‍ മൊബൈല്‍ അക്സെസ്സറിസ് ഐ ടി സോക്കറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് റീം യാസ് എഫ് സി ഫൈനലില്‍ പ്രവേശിച്ചു. സെബാസ്റ്റ്യന്‍ പോള്‍ ആണ് യാസ് എഫ്സിക്ക് വേണ്ടി ഗോള്‍ നേടിയത്. ബി ഡിവിഷന്‍ രണ്ടാം സെമിയില്‍ വെല്‍കണക്ട് ഫ്രണ്ട്സ് ജിദ്ദയെ പരാജയപ്പെടുത്തിയാണ് ടെക്‌സോപാക് ന്യൂ കാസില്‍ എഫ് സി ഫൈനല്‍ പ്രവേശം ഉറപ്പാക്കിയത്.
ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരങ്ങള്‍ സെപ്റ്റംബര്‍ 5 വെള്ളിയാഴ്ച നടക്കും. വൈകുന്നേരം ഏഴു മണിക്ക് വെറ്ററന്‍സ് വിഭാഗം ഫൈനലില്‍ അബീര്‍ ഫ്രൈഡേ എഫ് സി, അനലിറ്റിക്സ് ബ്ലാസ്റ്റേഴ്സ് സീനിയേഴ്സുമായി ഏറ്റുമുട്ടും. തുടര്‍ന്ന് ബി ഡിവിഷന്‍ ഫൈനലില്‍ റീം യാസ് എഫ് സി ടെക്‌സോപാക് ന്യൂ കാസില്‍ എഫ്സിയുമായും സൂപ്പര്‍ ലീഗിലെ ഗ്രാന്‍ഡ് ഫിനാലെ പോരാട്ടത്തില്‍ സിഫ് ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാരായിട്ടുള്ള എന്‍കംഫര്‍ട് എ സി സി എ ടീം സിഫിലെ പ്രമുഖ ശക്തിയായ അബീര്‍ എക്‌സ്പ്രസ്സ് ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി ഏറ്റുമുട്ടും.
കാണികള്‍ക്കായി ലക്കി ഡ്രോയിലൂടെ സ്‌കൂട്ടി, ഇലക്ട്രിക്ക് ബൈക്ക്, 62' എല്‍ ഇ ഡി ടെലിവിഷന്‍ തുടങ്ങി നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
Content Highlights: Abir Blue Star Soccer Fest 2025 Finals